Quantcast

ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ തടഞ്ഞ്​ ഇസ്രായേൽ; വൻ പ്രതിഷേധം

സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന്​ യുഎൻ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2025-03-03 07:33:04.0

Published:

3 March 2025 10:14 AM IST

gaza aid truck
X

ഗസ്സ സിറ്റി: റമദാനിൽ ഗസ്സയിലേക്കെത്തുന്ന സഹായ ട്രക്കുകൾ തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം നീട്ടാൻ ഹമാസ് വിസമ്മതിച്ചെന്ന്​ ആരോപിച്ചാണ്​​​ ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയാൻ ഇസ്രായേൽ തീരുമാനിച്ചത്​.

അതേസമയം, വില കുറഞ്ഞ ബ്ലാക്​മെയിൽ തന്ത്രം മാത്രമാണിതെന്നും അന്തർദേശീയ സമൂഹം ഇതിനെതിരെ രംഗത്തിറങ്ങണമെന്നും ഹമാസ്​ ആവശ്യപ്പെട്ടു. രണ്ടാംഘട്ട കരാർ അട്ടിമറിക്കുന്നതിലൂടെ ബന്ദികളുടെ ജീവൻ കൂടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപകടത്തിലാക്കുകയാണെന്നും ഹമാസ്​ കുറ്റപ്പെടുത്തി.

മാനുഷിക സഹായം തടഞ്ഞ നടപടി അന്താരാഷ്​ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും പട്ടിണി ആയുധമാക്കാനുള്ള നീക്കത്തിൽനിന്ന്​ ഇസ്രായേൽ പിന്തിരിയണമെന്നും മധ്യസ്ഥ രാജ്യമായ ഈജിപ്ത്​ വ്യക്​തമാക്കി. ഗസ്സക്കുള്ള സഹായം തടയുന്നത്​ നീതീകരിക്കാനാവാത്ത പാതകമാണെന്ന്​ സൗദി അറേബ്യ ഉൾപ്പെടെ വിവിധ അറബ്​ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഗസ്സക്കുള്ള സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന്​ യു.എൻ കുറ്റപ്പെടുത്തി.

എന്നാൽ, നടപടിയെ അനുകൂലിച്ച സ്​മോട്രിച്​​ ഉൾപ്പെടെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ ഗസ്സക്കുള്ള വൈദ്യുതിയും വെള്ളവും വിലക്കി സമ്പൂർണ ഉപരോധമാണ്​ ഏർപ്പെടുത്തേണ്ടതെന്ന്​ നിർദേശിച്ചു. ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട്​ ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇത് 42 ദിവസം കൂടി ദീർഘിപ്പിക്കണമെന്ന അമേരിക്കൻ നിർദേശം ഹമാസ്​ തള്ളുകയായിരുന്നു.

അതേസമയം, ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചന പ്രക്രിയയും തുടരണമെന്ന ആവശ്യവുമായി ആയിരക്കണക്കിന്​ പേർ ഇസ്രായേലിലെ തെൽ അവീവിൽ കഴിഞ്ഞദിവസം പ്രകടനവുമായി തെരുവിലിറങ്ങി. ജനുവരി 19നാണ്​ ഒന്നാംഘട്ടം ആരംഭിച്ചത്​. മാർച്ച്​ ഒന്നിന്​ ഇത്​ അവസാനിച്ചു. രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾക്ക്​ ഇസ്രായേൽ ഇതുവരെ മുതിർന്നിട്ടില്ല.

TAGS :

Next Story