Quantcast

ഗസ്സയിൽ ഇസ്രായേൽ ആക്രമണം: 31 പേർ കൂടി കൊല്ലപ്പെട്ടു

പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണംകാത്തിരിക്കുന്നതെന്ന് യുഎൻ മുന്നറിയിപ്പ്‌

MediaOne Logo

Web Desk

  • Published:

    15 Aug 2025 8:54 PM IST

ഗസ്സയിൽ ഇസ്രായേൽ ആക്രമണം: 31 പേർ കൂടി കൊല്ലപ്പെട്ടു
X

ഗസ്സസിറ്റി: ഗസ്സയില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ ഭക്ഷണം തേടിയിറങ്ങിയവരാണ്.

വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ വടക്കൻ ഗസ്സയിൽ ആറ് പേർ കൊല്ലപ്പെട്ടപ്പോൾ മധ്യ, തെക്കൻ ഗസ്സയില്‍ ഏഴ് പേർ കൊല്ലപ്പെട്ടതായി അൽ-ഷിഫ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണംകാത്തിരിക്കുന്നതെന്ന് യുഎൻ മുന്നറിയിപ്പ്. കൂടുതൽ സഹായ ട്രക്കുകളും വിതരണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയതോടെ കൂടുതൽ പട്ടിണി മരണങ്ങൾ ഉറപ്പാണെന്നും അവർ വ്യക്തമാക്കുന്നു.

ഈജിപ്ത്​, ജോർദാൻ എന്നിവിടങ്ങളിലെ തങ്ങളുടെ ഗോഡൗണുകളിൽ ഭക്ഷണം ഉൾപ്പെടെ 6,000 ട്രക്ക്​ സഹായ വസ്തുക്കൾ ലഭ്യമാണെന്ന്​ യു.എൻ ഏജൻസിയായ 'യുനർവ' അറിയിച്ചു. അതേസമയം ഇ​സ്രാ​യേ​ൽ കൊ​ടും​പ​ട്ടി​ണി​യി​ലാ​ക്കി​യ ഗ​സ്സ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ള​ട​ക്കം എ​ട്ടു മ​ര​ണം കൂ​ടി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇ​തോ​ടെ പ​ട്ടി​ണി മ​ര​ണം 106 കു​രു​ന്നു​ക​ള​ട​ക്കം 235 ആ​യി.

അ​തി​നി​ടെ, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശാ​ല ഇ​സ്രാ​യേ​ലാ​ണ് ത​ന്റെ ല​ക്ഷ്യ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഗ​സ്സ​ക്ക് പു​റ​മെ വെ​സ്റ്റ് ബാ​ങ്കി​ലും ദ​ക്ഷി​ണ സി​റി​യ, ദ​ക്ഷി​ണ ല​ബ​നാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ധി​നി​വേ​ശം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ പ്ര​സ്താ​വ​ന.

TAGS :

Next Story