Quantcast

'ഖുറംഷഹറില്‍ ആക്രമണം'; ഇറാന്‍ മിസൈല്‍ സംഭരണകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍

ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ അവകാശപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2025-06-22 15:38:32.0

Published:

22 Jun 2025 8:46 PM IST

ഖുറംഷഹറില്‍ ആക്രമണം; ഇറാന്‍ മിസൈല്‍ സംഭരണകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍
X

തെല്‍ അവീവ്: ഇറാന്‍ മിസൈല്‍ സംഭരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. ഇറാനിലെ ഖുറംഷഹറിലാണ് ആക്രമണം നടത്തിയത്. മിസൈല്‍ ലോഞ്ചറുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇസ്ഫഹാന്‍, ബുഷെഹര്‍, അഹ് വാസ് എന്നിവിടങ്ങളിലെ ലോഞ്ചറുകള്‍ നശിപ്പിച്ചു. ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ അവകാശപ്പെടുന്നു.

ഇന്ന് രാത്രി 12.30ന് (ഇന്ത്യന്‍ സമയം) യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. യുഎസിന്റെ ആക്രമണം ചര്‍ച്ചയാകും. ഇറാന്റെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്.

അതേസമയം, ഇറാനിലെ ആണവ പ്ലാന്റുകളില്‍ യുഎസ് ആക്രമണം ആഘാതം സൃഷ്ടിച്ചുവെന്ന് അന്താരാഷ്ട ആണവോര്‍ജ ഏജന്‍സി മേധാവി റഫേല്‍ ഗ്രോസി പറഞ്ഞു. നതാന്‍സിലെ പ്ലാന്റിന്റെ മേല്‍ ഭാഗം മുഴുവന്‍ തകര്‍ന്നു. ആക്രമണത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ താഴെയും നഷ്ടങ്ങളുണ്ടാകുമെന്നും ഇസ്ഫഹാനിലെ പ്ലാന്റിലും കനത്ത നാശനഷ്ടമുണ്ടായിയെന്നും റഫേല്‍ ഗ്രോസി പറഞ്ഞു.

TAGS :

Next Story