Quantcast

ആക്രമണം കുറയ്ക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രായേൽ

ഹമാസിന്റെ പ്രതികരണം മുൻനിർത്തി ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ നടപ്പാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും

MediaOne Logo

Web Desk

  • Updated:

    2025-10-04 05:13:17.0

Published:

4 Oct 2025 7:47 AM IST

ആക്രമണം കുറയ്ക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രായേൽ
X

Photo- Israel Defense Forces

തെല്‍അവിവ്: ഗസ്സയിൽ ആക്രമണം കുറയ്ക്കാന്‍ ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം, സേനക്ക് നിർദേശം നൽകിയെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിർദേശങ്ങളും ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ നിര്‍ദേശം

ഹമാസിന്റെ പ്രതികരണം മുൻനിർത്തി ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ നടപ്പാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും അറിയിക്കുന്നു.

അതേസമയം ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള യഥാർത്ഥ അവസരമാണിതെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വ്യക്തമാക്കി. കരാറിന്റെ വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ പങ്കുചേരുന്നതായി ഇസ്രായേൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം പല കാര്യങ്ങളിലും ചർച്ച ഇനിയും വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് സമാധാനത്തിന് തയ്യാറാണെന്നും ഇസ്രായേൽ ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്നും ട്രംപ് നിർദേശം നൽകി. സമാധാന വഴിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന് എല്ലാവർക്കും നന്ദിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹമാസ് പ്രതികരണത്തിൽ ഗസ്സയിൽ ആഹ്ലാദപ്രകടനങ്ങള്‍ അരങ്ങേറി.

TAGS :

Next Story