Quantcast

ഒരാഴ്ചക്കുള്ളിൽ സമാധാനമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ മന്ത്രി അമേരിക്കയിലേക്ക്; വൈറ്റ്ഹൗസിൽ ചർച്ച

സ്ട്രാറ്റജിക് കാര്യമന്ത്രി റോൺ ഡെർമർ നാളെ വൈറ്റ് ഹൗസിൽ യുഎസ് നേതാക്കളുമായി ചർച്ച നടത്തും

MediaOne Logo

Web Desk

  • Published:

    29 Jun 2025 7:51 AM IST

ഒരാഴ്ചക്കുള്ളിൽ സമാധാനമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ മന്ത്രി അമേരിക്കയിലേക്ക്; വൈറ്റ്ഹൗസിൽ ചർച്ച
X

ഗസ്സസിറ്റി: ഒരാഴ്ചക്കുള്ളിൽ ഗസ്സയിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേൽ മന്ത്രി അമേരിക്കയിലേക്ക്. സ്​ട്രാറ്റജിക്​ കാര്യമന്ത്രി റോണ്‍ ഡെർമർ നാളെ വൈറ്റ്​ ഹൗസിൽ യുഎസ്​ നേതാക്കളുമായി ചർച്ച നടത്തും.

യുഎസ്​ നിർദേശപ്രകാരം ഇസ്രായേൽ സുരക്ഷാ സമിതി രണ്ടുവട്ടം യോഗം ചേർന്നെങ്കിലും ഗസ്സയിൽ വെടിനിർത്തുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്​മോട്രിക്​ എന്നിവരും യുഎസ്​ സമ്മർദം മുഖേനയുള്ള വെടിനിർത്തലിനെ എതിർക്കുകയാണ്​.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട ചർച്ചകളോട്​ ഇസ്രായേൽ സഹകരിക്കേണ്ടതില്ലെന്നാണ്​ മൂവരുടെയും തീരുമാനം. ഇതിനിടെയാണ് മന്ത്രിയുടെ യുഎസ് സന്ദര്‍ശനം. വൈറ്റ്​ ഹൗസിൽ യുഎസ്​ നേതാക്കളുമായാണ് റോണർ ഡെമർ ചർച്ച നടത്തുക. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഹമാസുമായി കരാർ വേണമെന്ന നിർദേശം യുഎസ്,​ ഡെർമർക്കു മുമ്പാകെ ഉന്നയിക്കും. യുദ്ധാനന്തര ഗസ്സയുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകുമെന്ന്​ യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

വെടിനിർത്തൽ ചർച്ചാനീക്കത്തിനിടയിലും ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ണ്​. 24 മ​ണി​ക്കൂ​റി​നി​ടെ 81 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 422 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്റെ​യും പി​ന്തു​ണ​യോ​ടെ ഗ​സ്സ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണം തേ​ടി​യെ​ത്തി​യ​വ​ർ​ക്ക് നേ​രെ​ ഇന്നലെയും വെടിവെപ്പുണ്ടായി. ഗസ്സയിൽ യു.എസ് പിന്തുണയോയെുള്ള സഹായ പ്രവർത്തനം സുരക്ഷിതമല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

അതിനിടെ, ഗസ്സയിലെ പട്ടിണി കിടക്കുന്ന ഫലസ്തീനികൾക്ക് സഹായമായി വിതരണം ചെയ്ത ധാന്യപ്പൊടികളടങ്ങിയ ബാഗുകളിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായുള്ള വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന്​ അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ പറഞ്ഞു.

TAGS :

Next Story