Quantcast

ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ; അത്യന്തം ആപൽക്കരമെന്ന് ഐക്യരാഷ്ട്രസഭ

9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-09-06 02:17:12.0

Published:

6 Sept 2025 6:38 AM IST

ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ; അത്യന്തം ആപൽക്കരമെന്ന് ഐക്യരാഷ്ട്രസഭ
X

ഗസ്സ: ഗസ്സ സിറ്റിക്ക്​ നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കെ സ്ഥിതി അത്യന്തം ആപൽക്കരമെന്ന്​ യുഎൻ. ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന്​ ​ഇസ്രായേൽ ഇനന്‍റലിജൻസ്​ വിഭാഗം ബന്ധുക്കളെ അറിയിച്ചു. 9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ്​ ഫ്ലോട്ടിലയെ തടയാനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ നാവിക സേന.

ഗസ്സ സിറ്റി പിടിച്ചടക്കാൻ ആക്രമണം ശക്​തമാക്കി ഇസ്രായേൽ. നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കാനാണ്​ നീക്കം. ഗസ്സ സിറ്റിയിലെ പതിനാറ്​ നില കെട്ടിടത്തിൽ നിന്ന്​ താമസക്കാരോട്​ ഒഴിയാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഗസ്സയിൽ നരകവാതിൽ തുറക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിയാനുള്ള ഭീഷണി.

സ്ഥിതി അങ്ങേയറ്റം ആപൽക്കരമെന്ന്​ വിവിധ യുഎൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. ഉടൻ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ ഹൃദയഭേദക രംഗങ്ങൾക്കാവും ലോകം സാക്ഷ്യം വഹിക്കുകയെന്ന്​ ലോകാരോഗ്യ സംഘടനയും വ്യക്​തമാക്കി. ബന്ദികളുടെ ജീവൻ കൂടുതൽ അപകടത്തിലേക്കാണ്​ നീങ്ങുന്നതെന്ന്​ ഇസ്രായേൽ ഇന്‍റലിജൻസ്​ വിഭാഗം ബന്​ധുക്കളെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. 9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ഭക്ഷണത്തിന്​ വരിനിന്ന 15 പേരും കൊല്ലപ്പെട്ടു.

അതിനിടെ ഗസ്സയിലേക്ക് ഭക്ഷണവും മാനുഷിക സഹായവുമായി പുറപ്പെട്ട 'ഗ്ലോബൽ സുമുദ് ഫ്ലോട്ടില'യെ തടയാൻ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി ഇസ്രയേൽ സേന അറിയിച്ചു. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നായി ചെറുകപ്പലുകളിൽ എത്തുന്ന ആക്​റ്റിവിസ്റ്റുകളെ അറസ്റ്റ്​ ചെയ്യാനാണ്​ നീക്കം. ഗസ്സ വംശഹത്യയിൽ ഫലസ്തീനികൾ നേരിടുന്നത് കറുത്ത വർഗ്ഗക്കാർ അനുഭവിച്ചതിനേക്കാൾ ഭീകരമായ വംശീയവിവേചനമെന്ന് നെൽസൻ മ​ണ്ടേലയുടെ ചെറുമകൻ മൻഡ്‍ല മണ്ടേല പറഞു. ഗസ്സക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന ഫ്രീഡം ഫ്ലോട്ടിലയിൽ ഇദ്ദേഹവും അണിചേരുന്നുണ്ട്.

TAGS :

Next Story