ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഇന്നലെ മാത്രം കൊന്നുതള്ളിയത് 115 ഫലസ്തീനികളെ
കൊല്ലപ്പെട്ടവരിൽ നല്ലൊരു പങ്കും സ്തീകളും കുട്ടികളുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഗസ്സ: ഗസ്സയിൽ വംശഹത്യയുടെ ആപത്കര നടപടികൾ ശക്തമാക്കി ഇസ്രായേൽ സേന. ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത് 115 ഫലസ്തീനികളെ. ഇവരിൽ നല്ലൊരു പങ്കും സ്തീകളും കുട്ടികളുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 48 മൃതദേഹങ്ങൾ ഇന്തോനേഷ്യൻ ആശുപത്രിയിലും 26 മൃതദേഹങ്ങൾ നാസർ ആശുപത്രിയിലും എത്തിച്ചതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദേർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു തുടർച്ചയായ ആക്രമണം. ആക്രമണത്തെ തുടർന്ന് ജബലിയ അഭയാർഥി ക്യാമ്പിൽനിന്നും ബെയ്ത് ലാഹിയ പട്ടണത്തിൽനിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനുപേർ പലായനം ചെയ്തു.
സഹായ വിതരണത്തിന് മേലുള്ള ഇസ്രായേൽ ഉപരോധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഗസ്സയെ പട്ടിണി വരിഞ്ഞു മുറുക്കുകയാണ്. ഭക്ഷണവും കുടിവെള്ളവും ഇന്ധനവും മരുന്നും അടക്കമുള്ള സകല വസ്തുക്കളുടെയും വിതരണത്തിനാണ് ഇസ്രായേൽ ഉപരോധം തുടരുന്നത്. അതേസമയം, ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ നടന്ന ചർച്ചയിൽ പുരോഗതിയില്ലെന്ന് റിപ്പോർട്ട്. മൗനം വെടിഞ്ഞ് ഗസ്സയിലേക്ക് സഹായം എത്തിക്കേണ്ട അവസാന സന്ദർഭമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ദോഹയിൽ ഇസ്രായേൽ സംഘവുമായി മധ്യസ്ഥ രാജ്യങ്ങൾ ചർച്ച തുടരുന്നുണ്ടെങ്കിലും പുരോഗതി പ്രകടമല്ലെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിലപാടാണ് ചർച്ചക്ക് തിരിച്ചടി. അതേസമയം, ഗസ്സയിൽ വെടിനിർത്തലിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനു ചുവടെ ലോക രാജ്യങ്ങളുടെ നീക്കം ശക്തമായി. ഗസ്സയിലേക്ക് ഉടൻ സഹായം കൈമാറണമെന്ന് സ്പെയിൻ, നോർവേ, ഐസ്ലാന്റ്, അയർലാന്‍റ്, ലക്സംബർഗ്, മാൾട്ട, സ്ലൊവേനിയ എന്നെ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളുടെ പിന്തുണക്ക് ഹമാസ് നന്ദി അറിയിച്ചു. അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു യുഎഇ സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നതിന് മുമ്പ് അബൂദബിയിൽ എയർഫോഴ്സ് വൺ വിമാനത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം.
അതേസമയം, യെമനിലെ മൂന്ന് തുറമുഖങ്ങളിലും ബോംബ് വർഷിച്ച് ഇസ്രായേൽ. ഹുദൈദ ഉൾപ്പെടെ യെമനിലെ മൂന്ന് തുറമുഖങ്ങളിലാണ് ഇസ്രായേൽ പോർവിമാനങ്ങൾ ബോംബിട്ടത്. നിരവധി പേർ കൊല്ലപ്പെട്ടു
Adjust Story Font
16

