ലോകരാജ്യങ്ങളുടെ സമ്മര്‍ദത്തിനിടയിലും ഗസ്സയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്

ഗസ്സ സിറ്റി: ലോകരാജ്യങ്ങളുടെ സമ്മര്‍ദത്തിനിടയിലും ഗസ്സയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. പട്ടിണി മൂലം രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ കൂടി മരണത്തിന് കീഴടങ്ങി.
ഗസ്സയുടെ പട്ടിണി മാറ്റാന്‍ കൂടുതല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് 27 രാജ്യങ്ങള്‍ആവശ്യപ്പെട്ടു,,നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ഇസ്രായേലിലെ നൂറുകണക്കിന് റിസര്‍വ് പൈലറ്റുമാര്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഇസ്രായേല്‍ സംഘം അടുത്ത ആഴ്ച ദോഹയിലേക്ക്.
ഗസ്സയില്‍ 24 മണിക്കൂറിനിടെ 89 പേരെ കൂട്ടക്കൊല ചെയ്ത് ഇസ്രയേല്‍. ഇവരില്‍ 36പേര്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ സഹായംതേടിയെത്തിയവരാണ്. പട്ടിണി മൂലം 5 പേരും മരിച്ചു. ഇതോടെ പട്ടിണിക്കൊലയില്‍ മരിച്ചവരുടെ എണ്ണം 227 ആയി. ഇവരില്‍ 103 പേര്‍ കുട്ടികള്‍.
പട്ടിണി വരിഞ്ഞു മുറുക്കിയിട്ടും ഗസ്സയിലേക്ക് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ വിസമ്മതിക്കുന്ന ഇസ്രായേല്‍ നടപടിയെ ചോദ്യം ചെയ്ത് 27 രാജ്യങ്ങള്‍ രംഗത്ത്. യു.കെ, കനഡ, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവക്കു പുറമെ 23 യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
ഗസ്സ യുദ്ധം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് തെല്‍ അവീവിലെ സൈനിക ആസ്ഥാനത്തിനു മുമ്പാകെ ഇസ്രായേല്‍ വ്യോമസേനയിലെ നിരവധി പൈലറ്റുമാര്‍ പ്രതിഷേധിച്ചു. ഫലശൂന്യമായ യുദ്ധമാണിതെന്ന് പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടി.
ഗസ്സ കീഴടക്കാന്‍ വിപുലമായ സൈനിക പദ്ധതിയുമായി ഇസ്രയേല്‍ മുന്നോട്ടു നീങ്ങവെ,വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിക്കാനുള്ള നീക്കവും സജീവമാണ്. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തി. അടുത്ത ആഴ്ച ഇസ്രായേല്‍ ഉന്നതതല സംഘം ദോഹയിലെത്തുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സ വെടിനിര്‍ത്തലിനായി തങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം ഹമാസ് തള്ളിയതാണ് ശ്രമം പരാജയപ്പെടാന്‍ കാരണമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. അനസ് അല്‍ ശരീഫ് ഉള്‍പ്പെടെ 5 അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നു.
സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഫലസ്തീനില്‍ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കി രക്തസാക്ഷിയായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബറിടം പൊളിച്ചുമാറ്റണമെന്ന് ഇസ്രായേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

