Quantcast

ബാഴ്‌സയുടെ വിജയാഘോഷത്തില്‍ ഫലസ്തീന്‍ പതാകയേന്തി ലാമിന്‍ യമാല്‍

ബാഴ്‌സലോണയിലെ തെരുവുകളില്‍ കാത്തുനിന്ന നൂറുകണക്കിന് ആരാധകര്‍ക്കിടയിലൂടെ തുറന്ന ബസില്‍ സഞ്ചരിക്കവേയാണ് യമാല്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി വീശിയത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-12 05:00:29.0

Published:

12 May 2026 7:54 AM IST

Lamine Yamal waves Palestine flag
X

മഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍മാരായതിന് പിന്നാലെ ബാഴ്‌സലോണയുടെ ആഹ്ലാദ പ്രകടനത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കൗമാര താരം ലാമിന്‍ യമാല്‍. ബാഴ്‌സലോണയിലെ തെരുവുകളിലൂടെ തുറന്ന വാഹനത്തില്‍ ടീം സഞ്ചരിച്ചപ്പോള്‍ ഫലസ്തീന്‍ പതാകയേന്തിയാണ് ലാമിന്‍ യമാല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ക്ലബ്ബിന്റെ ആഘോഷ പരിപാടിയില്‍ സഹതാരങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. ബാഴ്‌സലോണയിലെ തെരുവുകളില്‍ കാത്തുനിന്ന നൂറുകണക്കിന് ആരാധകര്‍ക്കിടയിലൂടെ തുറന്ന ബസില്‍ സഞ്ചരിക്കവേയാണ് യമാല്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി വീശിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിന്റെ ഉറച്ച നിലപാടിന് ഏറെ പ്രശംസയാണ് ലഭിക്കുന്നത്.

ഞായറാഴ്ച നടന്ന എല്‍ ക്ലാസികോയില്‍ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ രണ്ട് ഗോളിന് തുരത്തിയാണ് തുടര്‍ച്ചയായ രണ്ടാംവട്ടവും ബാഴ്‌സ ലാലിഗ ചാമ്പ്യന്‍മാരായത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്.

നിരവധി ബാഴ്‌സലോണ ആരാധകരും വിജയാഘോഷത്തില്‍ ഫലസ്തീന്‍ പതാകയുമായി എത്തിയിരുന്നു. ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരായ പ്രതിഷേധങ്ങളുടെ യൂറോപ്പിലെ പ്രധാന കേന്ദ്രമാണ് ബാഴ്‌സലോണ. ഇസ്രായേലിന്റെ ഗസ്സ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച് സഹായവുമായി ഫ്‌ലോട്ടില്ല യാത്ര പുറപ്പെട്ടത് ബാഴ്‌സലോണയില്‍ നിന്നായിരുന്നു.

TAGS :

Next Story