Quantcast

അദ്ഭുത രക്ഷപ്പെടുത്തൽ; ലണ്ടനിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുട്ടിക്ക് രക്ഷകനായി മലയാളി യുവാവ്

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് ലണ്ടൻ പൊലീസിനൊപ്പം ചേർന്ന് സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്

MediaOne Logo
അദ്ഭുത രക്ഷപ്പെടുത്തൽ; ലണ്ടനിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുട്ടിക്ക് രക്ഷകനായി മലയാളി യുവാവ്
X

ലണ്ടൻ: ലണ്ടനിലെ ഇൽഫോർഡിൽ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് പതിച്ച പെൺകുട്ടിയെ സ്വന്തം കൈകളിൽ താങ്ങി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് ലണ്ടൻ പൊലീസിനൊപ്പം ചേർന്ന് സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. ജസീലിന്റെ സമയോചിതമായ ഇടപെടൽ മൂലം കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലെ ഫ്ലാറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഭിത്തിയിൽ കുട്ടി അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് താഴെ തടിച്ചുകൂടിയ ആളുകൾ നിലവിളിക്കുകയായിരുന്നു. ഈ സമയത്താണ് ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്ന ജസീൽ ബഹളം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.

താഴെ ആളുകൾ നിലവിളിക്കുന്നതിനിടെ ഒരു ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആറ് ഫ്ലാറ്റുകൾക്കപ്പുറത്തുനിന്ന് ഓടിയെത്തിയ ജസീലും ഉടൻ തന്നെ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു. ഇതിനിടെ ഭിത്തിയിൽനിന്നും കൈവിട്ട പെൺകുട്ടി ജസീലിന്റെ കയ്യിലേക്കാണ് വീണു. ഈ അദ്ഭുത രക്ഷപ്പെടുത്തലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ജസീലിന്റെ ധീരതയ്ക്ക് പ്രവാസികളടക്കം നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.

Watch Video Report


TAGS :

Next Story