Quantcast

പുതിയ ആക്രമണത്തിന് ഉപയോഗിച്ചത് 100ലധികം ഹെവി മിസൈലുകളും ഡ്രോണുകളും: ഐആർജിസി പറയുന്നത്...

വരും ദിവസങ്ങളിലും ആക്രമണങ്ങൾ പൂർണ്ണ തീവ്രതയോടെയും കരുത്തോടെയും തുടരുമെന്ന് ഇറാൻ

MediaOne Logo
പുതിയ ആക്രമണത്തിന് ഉപയോഗിച്ചത് 100ലധികം ഹെവി മിസൈലുകളും ഡ്രോണുകളും: ഐആർജിസി പറയുന്നത്...
X

തെഹ്റാന്‍: ഇസ്രായേലിനും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നേരെ വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ.

സഖ്യകക്ഷികളായ 'പ്രതിരോധ മുന്നണികള്‍ക്കൊപ്പം' ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വ്യക്തമാക്കുന്നത്. പുതിയ ആക്രമണത്തിനായി 100ലധികം ഹെവി മിസൈലുകളും അറ്റാക്ക് ഡ്രോണുകളും കുറഞ്ഞത് 200 റോക്കറ്റുകളും ഉപയോഗിച്ചതായും ഐആര്‍ജിസി അവകാശപ്പെടുന്നു.

ഇസ്രായേലിലെ വിവിധ നഗരങ്ങൾക്ക് പുറമെ, ഗൾഫ് മേഖലയിലെ യുഎസ് സൈനിക സാന്നിധ്യമുള്ള കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടെന്നും ഇറാന്‍ അവകാശപ്പെടുന്നു. വരും ദിവസങ്ങളിലും ആക്രമണങ്ങൾ പൂർണ്ണ തീവ്രതയോടെയും കരുത്തോടെയും തുടരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ താവളങ്ങൾക്ക് നേരെയുണ്ടായ പ്രത്യാക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഐആര്‍ജിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി വഴിയാണ് ഐആര്‍ജിസി പ്രസ്താവന പുറത്തുവിട്ടത്.

മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഗൾഫ് രാഷ്ട്രങ്ങളും കനത്ത ജാഗ്രതയിലാണ്. അമേരിക്കയോ ഇസ്രായേലോ നാശനഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാനില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യോമാക്രമണളില്‍ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ 92,000-ത്തിലധികം സിവിലിയൻ യൂണിറ്റുകളെ ലക്ഷ്യമിടപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. തെഹറാനിലെ മരുന്ന് നിർമ്മാണ കമ്പനിക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്.

TAGS :

Next Story