അൽശിഫ ആശുപത്രിയിൽ 30ലേറെ പേർ കൊല്ലപ്പെട്ടു; നിരവധി പേരെ കണ്ണുകെട്ടി പിടിച്ചുകൊണ്ടുപോയി
അത്യാഹിത വിഭാഗത്തിലേക്കടക്കം യുദ്ധടാങ്കുകളുമായാണ് ഇസ്രായേൽ സേന എത്തിയത്
ഗസ്സയിലെ അൽശിഫ ആശുപത്രിക്കുള്ളിൽ കടന്നുകയറിയുള്ള കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ സേന. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 30ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ഇസ്രായേൽ സേന കണ്ണുകെട്ടി പിടിച്ചുകൊണ്ടുപോയി. ദൃക്‌സാക്ഷി മൊഴി പ്രകാരം ഇന്നലെ രാത്രി ഒമ്പതിനാണ് ഇസ്രായേൽ സേന അൽശിഫയ്ക്കുള്ളിൽ കയറിയത്. എല്ലാദിശയിൽ നിന്ന് ഒരേസമയം ഇരച്ചുകയറുകയായിരുന്നു. അത്യാഹിത വിഭാഗത്തിലേക്കടക്കം യുദ്ധടാങ്കുകളുമായാണ് ഇസ്രായേൽ സേന എത്തിയത്. തുടർന്ന് ഓരോ മുറിയിലും കയറി പരിശോധന നടത്തുകയും തലങ്ങും വിലങ്ങും വെടിവെക്കുകയും ചെയ്തു.
അതിനിടെ, ഭയന്ന് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ച കുടുംബങ്ങളെയാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്. ഇസ്രായേൽ സേന പ്രഖ്യാപിച്ച സുരക്ഷാപാതയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. 200ലേറെ പേരെ ഇപ്പോഴും ഇസ്രായേൽ സേന ഇപ്പോഴും ആശുപത്രിക്കുള്ളിൽ തടങ്കലിലാക്കിയിരിക്കയാണ്. അൽ ശിഫയിൽ ഹമാസ് കമാന്റ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രായേൽ ആരോപണം. എന്നാൽ ഇതുവരെ ഇസ്രായേൽ സേനയ്ക്ക് ഇത് തെളിയിക്കാനായിട്ടില്ല. അതേസമയം, അൽശിഫ ആശുപത്രിയിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന വ്യാജ ആരോപണവുമായി നെതന്യാഹുവിന്റെ മുതിർന്ന ഉപദേശകൻ രംഗത്ത് വന്നു. എന്നാൽ ഇസ്രായേൽ സൈന്യത്തിന്റെ ഓപറേഷൻ തങ്ങളുടെ പിന്തുണുയോടെ ആണെന്ന ആരോപണം അമേരിക്ക തള്ളി. ആശുപത്രിക്കെതിരായ നീക്കം യുദ്ധകുറ്റമെന്ന് ഇറാൻ വിമർശിച്ചു.
അതേസമയം, ഈജിപ്തിൽ നിന്ന് ആദ്യമായി ഗസ്സയിലേക്ക് ഇന്ന് ഇന്ധനമെത്തിച്ചു. ആവശ്യമായതിന്റെ ഒമ്പത് ശതമാനം മാത്രമാണ് ലഭിച്ചതെന്ന് യുഎൻ ഏജൻസി അറിയിച്ചു. എന്നാൽ ഇന്ധനം ആശുപത്രികൾക്ക് നൽകാൻ ഇസ്രായേൽ അനുവദിച്ചിട്ടില്ല.
ഗസ്സക്കുള്ളിലെ കരയുദ്ധത്തിൽ ഹമാസ് പ്രതിരോധവും ശക്തമാണ്. ഇസ്രായേലി കവചിത വാഹനങ്ങളും ഡ്രോണുകളും തകർത്തെന്ന് ഫലസ്തീനി പോരാട്ട സംഘടനകൾ അവകാശപ്പെട്ടു. രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അറിയിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 48 ആയി.
വെസ്റ്റ്ബാങ്കിലും ഇസ്രായേലിന്റെ ക്രൂരത തുടരുകയാണ്. വെസ്റ്റ്ബാങ്കിലുടനീളം ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ലബനാൻ - ഇസ്രായേൽ അതിർത്തിയിലും ആക്രമണവും തിരിച്ചടിയും കനക്കുകയാണ്.
More than 30 people were killed in Alshifa Hospital
Adjust Story Font
16