നേപ്പാളിൽ ഹെലികോപ്ടർ കയറിൽ തൂങ്ങി രക്ഷപ്പെട്ട് മന്ത്രിമാരും കുടുംബംഗങ്ങളും
ദേശീയ മാധ്യമങ്ങളെല്ലാം വീഡിയോ പങ്കുവെക്കുന്നുണ്ട്. ഹെലികോപ്ടറില്‍ നിന്നും ഇട്ടുകൊടുത്ത കയറില്‍ അപകടകരമാംവിധം തൂങ്ങി രക്ഷപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍
കാഠ്മണ്ഡു: നേപ്പാളില്‍ പ്രക്ഷോഭകരില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാ വഴികളും നോക്കുകയാണ് മന്ത്രിമാര്‍. പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് വരെ എത്തിയ പ്രക്ഷോഭകാരികള്‍ അധികാരികളെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടുന്നുമില്ല.
ഒരു മന്ത്രിയെ ഓടിച്ചിട്ട് തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ രക്ഷപ്പെടാന്‍ സൈനിക ഹെലികോപ്ടറുകളെ ആശ്രിയിക്കുകയാണ് മന്ത്രിമാരും കുടുംബാംഗങ്ങളും. സൈനിക ഹെലികോപ്ടറുകളിലേക്ക് തൂങ്ങിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മന്ത്രിമാരും കുടുംബാംഗങ്ങളും ഹെലികോപ്ടറില്‍ നിന്നും രക്ഷപ്പെടുന്ന എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത് എങ്കിലും ദൃശ്യങ്ങളുടെ ആധികാരിതകയില്‍ സ്ഥിരീകരണമില്ല.
ദേശീയ മാധ്യമങ്ങളെല്ലാം വീഡിയോ പങ്കുവെക്കുന്നുണ്ട്. ഹെലികോപ്ടറില്‍ നിന്നും ഇട്ടുകൊടുത്ത കയറില്‍ അപകടകരമാംവിധം തൂങ്ങി രക്ഷപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മറ്റൊന്നില്‍ പാരാച്യൂട്ടിന്റെ ബലത്തില്‍ രക്ഷപ്പെടുന്ന കുടുംബാംഗങ്ങളെയും കാണാം.
അതേസമയം ഇളക്കിമറിച്ച ജെൻ സി പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ നേപ്പാളിൽ എന്തു സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് 73 കാരിയായ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിക്ക് മുൻഗണനയെന്നാണ് സൂചന. ജെൻ സികൾ സുശീല കർക്കിയെ ഇടക്കാല സർക്കാരിനെ നയിക്കാൻ തെരഞ്ഞെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ കർക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെൻ സികളുടെ തീരുമാനമെന്നാണ് വിവരം
Watch Video
Politicians escaping the wrath of the people in Nepal
— NeZZar (@lagos_fineboy) September 10, 2025
God when?
pic.twitter.com/16mIKiS1Qu
Adjust Story Font
16

