Quantcast

'കേട്ടതൊന്നുമല്ല, സൈനിക കരുത്തിനെക്കുറിച്ച് ഒന്നുമറിയില്ല': യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ

രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക ശേഷികൾ ശത്രുക്കളുടെ അറിവിനും അപ്പുറമാണെന്നും ഇറാന്‍

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-02 07:59:13.0

Published:

2 April 2026 1:05 PM IST

കേട്ടതൊന്നുമല്ല, സൈനിക കരുത്തിനെക്കുറിച്ച് ഒന്നുമറിയില്ല:  യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ
X

തെഹ്‌റാനിൽ നടന്നൊരു സൈനിക പരേഡ്  Photo- getty images

തെഹ്റാന്‍: അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ സൈനിക കരുത്തിനെക്കുറിച്ച് പൂർണ്ണമായ ധാരണയില്ലെന്നും, ശത്രുക്കളുടെ നിരുപാധികമായ കീഴടങ്ങൽ വരെ പോരാട്ടം തുടരുമെന്നും ഇറാൻ സൈനിക കമാൻഡ്. ഇറാനിയൻ സായുധ സേനയുടെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ലാഹിയാണ് അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാൻ വാർത്താ ഏജൻസിയായ 'തസ്നിം' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്റെ സൈനിക ശക്തിയെയും ആയുധശേഖരത്തെയും കുറിച്ച് ശത്രുക്കൾക്ക് ഒന്നുമറിയില്ലെന്ന് കമാൻഡ് വക്താവ് പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക ശേഷികൾ ശത്രുക്കളുടെ അറിവിനും അപ്പുറമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളോ ഡ്രോൺ നിർമ്മാണ ശാലകളോ തകർക്കാൻ സാധിക്കുമെന്ന് ആരും മോഹിക്കേണ്ടതില്ല. ശത്രുക്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കാത്ത രഹസ്യ കേന്ദ്രങ്ങളിലാണ് തന്ത്രപ്രധാനമായ സൈനിക ഉൽപ്പാദനം നടക്കുന്നത്. ഇതുവരെ ലക്ഷ്യം വെയ്ക്കപ്പെട്ട കേന്ദ്രങ്ങൾ അത്ര പ്രാധാന്യമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീർഘദൂര ആക്രമണ ഡ്രോണുകൾ, കൃത്യതയാർന്ന മിസൈലുകൾ, ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറകൾ എന്നിവയിൽ ഇറാൻ ബഹുദൂരം മുന്നിലാണെന്നും മേജർ ജനറൽ അലി അബ്ദുല്ലാഹി അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും, ശത്രുക്കൾ പൂർണ്ണമായും കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്കും ഇസ്രായേൽ നടത്തുന്ന നീക്കങ്ങൾക്കും തിരിച്ചടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ സൈന്യം.

യുദ്ധ വിരാമം പ്രഖ്യാപിക്കാതെയായിരുന്നു ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസംഗം. ഇറാന്റെ സൈനിക ശക്തി തകര്‍ത്തെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

TAGS :

Next Story