Quantcast

'ഹിന്ദു-അമേരിക്കൻ ജനങ്ങൾക്കും ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്'; ദീപാവലി ആഘോഷത്തിനിടെയുള്ള വംശീയ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് മംദാനി

കഴിഞ്ഞ ഒരു വർഷത്തിനിടെ ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യംവെച്ച നിരവധി സംഭവങ്ങളുണ്ടായെന്നും, ഫെഡറൽ തലത്തിലെ ഉന്നത നേതാക്കളിൽനിന്നുപോലും സിഖുകാർക്കെതിരായ പരാമർശങ്ങൾ ഉണ്ടായതായും മംദാനി

MediaOne Logo

Web Desk

  • Published:

    18 Nov 2026 11:02 PM IST

ഹിന്ദു-അമേരിക്കൻ ജനങ്ങൾക്കും ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്; ദീപാവലി ആഘോഷത്തിനിടെയുള്ള വംശീയ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് മംദാനി
X

ന്യൂയോർക്ക്: ഹിന്ദു അമേരിക്കൻ ജനതയ്ക്കും അമേരിക്കയിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിലും സിഖ് സമൂഹത്തിനെതിരായ വിദ്വേഷപ്രചാരണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. രാമായണവും മഹാഭാരതവും കേവലം ഇതിഹാസങ്ങളല്ലെന്നും മനുഷ്യബന്ധങ്ങളുടെയും ധർമത്തിന്റേയും ജീവിതയാഥാർഥ്യങ്ങളുടേയും വലിയ പാഠപുസ്തകങ്ങളാണെന്നും മംദാനി പറഞ്ഞു. രാമായണവും മഹാഭാരതവും മനുഷ്യജീവിതത്തിന് നൽകുന്ന സന്ദേശങ്ങളെക്കുറിച്ചുള്ള മേയറുടെ പരാമർശങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

'നമ്മൾ എങ്ങനെയുള്ള സഹോദരനും ഭാര്യയും ഭർത്താവും സുഹൃത്തുമായിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് രാമായണം കാണിച്ചുതരുന്നുണ്ട്. എന്നാൽ, കുടുംബങ്ങൾ യഥാർഥത്തിൽ എങ്ങനെയാണെന്ന് പഠിപ്പിച്ചുതരുന്നത് മഹാഭാരതമാണ്. ഏറ്റവും ധീരരായ നായകരും, ജ്ഞാനികളായ ദൈവങ്ങൾപോലും ചിലപ്പോഴൊക്കെ പിഴവുകൾ വരുത്തുന്ന ലോകമാണ് മഹാഭാരതത്തിലുള്ളത്. വ്യക്തികളോടുള്ള വിശ്വസ്തതയേക്കാൾ ധർമത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അത് വായനക്കാരനെ ഓർമിപ്പിക്കും' മംദാനി വ്യക്തമാക്കി.

തന്റെ കുടുംബപശ്ചാത്തലവും ഹിന്ദു പാരമ്പര്യവുമായുള്ള ബന്ധവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിക്കുകയുണ്ടായി. പഞ്ചാബി ഹിന്ദു മാതാവിന്റെയും ഗുജറാത്തി വംശജനായ ഉഗാണ്ടൻ മുസ്‌ലിം പിതാവിന്റെയും മകനായി വളർന്ന തനിക്ക് ചെറുപ്പം മുതൽ ഹിന്ദുമതത്തിന്റെ സൗന്ദര്യവും ജ്ഞാനവും അടുത്തറിയാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് മംദാനി പറഞ്ഞു. പൈതൃകം ഒരൊറ്റ ഭാഷയിലോ മതപരമായ സ്വത്വത്തിലോ ഒതുങ്ങുന്നതല്ലെന്നും, വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങൾ പങ്കുവെക്കുന്ന മൂല്യങ്ങളാണ് അതിനെ സമ്പന്നമാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മംദാനിയുടെ പരാമർശങ്ങളെ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

ദീപാവലി സന്ദേശത്തിൽ അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും സിഖ് സമൂഹത്തിനെതിരായ വിദ്വേഷപ്രചാരണങ്ങളെക്കുറിച്ചും മംദാനി ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യംവെച്ച നിരവധി സംഭവങ്ങളുണ്ടായെന്നും, ഫെഡറൽ തലത്തിലെ ഉന്നത നേതാക്കളിൽനിന്നുപോലും സിഖുകാർക്കെതിരായ പരാമർശങ്ങൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ടുകാലങ്ങളിൽ സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന വർഗീയ-വിദ്വേഷ രാഷ്ട്രീയം ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നടുത്തളത്തിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story