Quantcast

'‍ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ മഹത്തായ നേട്ടം'; പിണറായി സർക്കാരിനെ അഭിനന്ദിച്ച് പാകിസ്താൻ കമ്യൂണിസ്റ്റ് നേതാവ്

ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് ആൻഡ് സയൻസിലെ പ്രൊഫസറും സംഗീതജ്ഞനുമാണ് തൈമൂർ റഹ്മാൻ

MediaOne Logo

Web Desk

  • Updated:

    2025-11-03 09:52:43.0

Published:

3 Nov 2025 2:10 PM IST

Pakistani communist leader congratulates Pinarayi Vijayan government
X

Photo| Special Arrangement

ഇസ്‌ലാമാബാദ്: പിണറായി സർക്കാരിന് അഭിനന്ദനവുമായി പാകിസ്താൻ കമ്യൂണിസ്റ്റ് നേതാവ്. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഭിനന്ദനം. പാകിസ്താൻ മസ്ദൂർ കിസാൻ ജനറൽ സെക്രട്ടറി ഡോക്ടർ തൈമൂർ റഹ്മാനാണ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്. 'ഇന്ത്യൻ കമ്യൂണിസ്റ്റുകൾ നേടിയ മഹത്തായ നേട്ടം' എന്നാണ് ട്വീറ്റ്.

ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് ആൻഡ് സയൻസിലെ പ്രൊഫസറും സംഗീതജ്ഞനുമാണ് തൈമൂർ റഹ്മാൻ. പുരോഗമന സംഗീത ബാൻഡായ ലാലിൻ്റെ പ്രധാന ഗിറ്റാറിസ്റ്റും വക്താവുമാണ് അദ്ദേഹം.

കേരളപ്പിറവി ദിനത്തിലാണ്, കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി സർക്കാർ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർണായക പ്രഖ്യാപനം നടത്തിയത്. നടൻ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മോഹൻലാലും കമൽഹാസനും പങ്കെടുത്തിരുന്നില്ല.

പദ്ധതിയിലൂടെ കേരളത്തിന് പുതിയൊരു ഉദയം സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളപ്പിറവി ദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടിന്റെ ദുരവസ്ഥയെ ചെറുത്തുതോൽപിച്ച് എല്ലാവരും ഒരേ മനസോടെ സഹകരിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.



TAGS :

Next Story