'ഗസ്സയിലേത് തികഞ്ഞ വംശഹത്യ, സമാധാന ശ്രമം തുടരുമ്പോഴും യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നു'; ഫലസ്തീൻ അംബാസിഡർ
ഗസ്സയിലെ ജനങ്ങൾ ദുരിതപൂർണമായ സാഹചര്യത്തിലാണ് കടന്നു പോകുന്നതെന്നും അബ്ദുല്ല അബു ഷാവേശ് മീഡിയവണിനോട് പറഞ്ഞു

ന്യൂഡല്‍ഹി:ഗസ്സയിൽ നടക്കുന്നത് ക്രൂരമായ ഇസ്രായേൽ അധിനിവേശവും വംശഹത്യയുമെന്ന് ഫലസ്തീൻ അംബാസിഡർ അബ്ദുല്ല അബു ഷാവേശ്.ഒക്ടോബർ 7-ന് മുമ്പ് മുതൽ ഇസ്രായേലി അധിനിവേശം ഉണ്ടായിരുന്നു.2007 മുതൽ ഗസ്സ പൂർണ്ണമായ ഉപരോധത്തിലാണ്.തികഞ്ഞ വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാധാന ശ്രമം തുടരുമ്പോഴും യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നു.ഗസ്സയിലെ ജനങ്ങൾ ദുരിതപൂർണമായ സാഹചര്യത്തിലാണ് കടന്നു പോകുന്നതെന്നും അബ്ദുല്ല അബു ഷാവേശ് മീഡിയവണിനോട് പറഞ്ഞു.
ഗസ്സയിലെ ജനങ്ങൾ പട്ടിണി കിടക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്ന ഏതൊരു ശ്രമത്തിനും ഒപ്പമുണ്ട്.ഐക്യരാഷ്ട്രസഭ 1,000-ത്തിലധികം പ്രമേയങ്ങൾ അംഗീകരിച്ചിട്ടും ഇസ്രായേൽ നടപടി തുടർന്നു. ഇസ്രായേലിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അബ്ദുല്ല അബു ഷാവേശ് പറഞ്ഞു.
അതേസമയം,ഗസ്സ സിറ്റി:ഹമാസിന്റെ ഒക്ടോബർ ഏഴ് മിന്നലാക്രമണത്തിനും ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യക്കും രണ്ടു വർഷം പിന്നിടുമ്പോൾ അതിജീവിച്ച്നിൽക്കുന്നത് ഫലസ്തീൻ എന്ന ആശയമാണ്. യു.എസ് സർവ പിന്തുണയും നൽകി ഒപ്പം നിന്നിട്ടും ഇസ്രായേലിന് യുദ്ധലക്ഷ്യങ്ങളൊന്നും നേടാനായില്ല.ആഗോള തലത്തിൽ എല്ലാ രംഗത്തും ഇസ്രായേൽ ഒറ്റപ്പെടുകയും ചെയ്തു..
ഫലസ്തീൻ രാഷ്ട്രത്തെ കുറിച്ച് ആരും മിണ്ടാത്ത, അറബ് രാജ്യങ്ങളെല്ലാം ഇസ്രായേലുമായി കൈകോർക്കുന്ന ഒരു പശ്ചിമേഷ്യ.. ഇതായിരുന്നു നെതന്യാഹു സ്വപ്നം കണ്ട ന്യൂ മിഡിൽ ഈസ്റ്റ്. ചില രാജ്യങ്ങളെയെല്ലാം ഈ താത്പര്യത്തിനൊപ്പം നിർത്തി സൗദിയുമായി കൂടി കരാറിലൊപ്പിട്ടാൽ ഫലസ്തീൻ പ്രശ്നംഎന്നെന്നേക്കുമായി അസ്തമിക്കുമെന്ന് ഇസ്രായേൽ കണക്കുകൂട്ടി. ആ സന്ദർഭത്തിലായിരുന്നു ഒക്ടോബർ ഏഴിന് ഹമാസിൻ്റെ ആക്രമണം.
ഇതിനെ മറികടക്കാനായി നെതന്യാഹു നടത്തിയ വംശഹത്യയിൽ 67000 ലധികം മനുഷ്യരെ കൊന്നൊടുക്കി. ഇതിൽ 20,000 കുഞ്ഞുങ്ങൾ. ഇൻകുബേറ്ററിൽ കഴിഞ്ഞ കുഞ്ഞുങ്ങളെ പോലും കൊന്നു എന്നല്ലാതെ ഇതുവരെ ഇസ്രായേലിൻ്റെ യുദ്ധലക്ഷ്യങ്ങളൊന്നും നേടാനായില്ല.
Adjust Story Font
16

