Quantcast

ഇറാന്‍ യുദ്ധത്തിനായി 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്

യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 11 ബില്യണ്‍ ഡോളര്‍ ചിലവ് വന്നുവെന്നും വ്യക്തമാക്കുന്നു. യുദ്ധത്തിനായി 200 മില്യണ്‍ ഡോളറിന്റെ സഹായം കൂടിവേണമെന്ന് യുഎസ് സേനകള്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 April 2026 9:37 PM IST

ഇറാന്‍ യുദ്ധത്തിനായി 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തിനായി യുഎസ് 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്. ഉന്നത പ്രതിരോധമന്ത്രാലയം ജീവനക്കാരനാണ് യുഎസിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. യുദ്ധം രണ്ടു മാസം പിന്നിടുമ്പോഴാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പെന്റഗണിലെ ആക്ടിങ് കണ്‍ട്രോളര്‍ ജുള്‍സ് ഹര്‍സ്താണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സംയുക്ത സൈനികമേധാവി ജനറല്‍ ഡാന്‍ കെയ്‌നും പങ്കെടുത്ത യോഗത്തിലാണ് ജൂള്‍സ് ഹര്‍സ്ത് കണക്കുകള്‍ പുറത്ത് വിട്ടത്. യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 11 ബില്യണ്‍ ഡോളര്‍ ചിലവ് വന്നുവെന്നും വ്യക്തമാക്കുന്നു. യുദ്ധത്തിനായി 200 മില്യണ്‍ ഡോളറിന്റെ സഹായം കൂടിവേണമെന്ന് യുഎസ് സേനകള്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ഇറാന്‍ എത്രയും വേഗം കാര്യങ്ങള്‍ മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പെരുമാറണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.'ഇറാന്റെ നിലവിലെ സാഹചര്യം വളരെ മോശമാണ്. തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ് അവര്‍. അവര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ ശരിയാക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് അവര്‍ ബുദ്ധിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.' വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി.

ഇറാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച ട്രംപ്, എന്നാല്‍ അവരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും ഇറാന്റെ സാമ്പത്തിക തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍. നിലവില്‍ ഇറാന്റെ ആണവ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഉപരോധങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന സൂചനയാണ് വാഷിങ്ടണ്‍ നല്‍കുന്നത്.

TAGS :

Next Story