Quantcast

'ഫലസ്തീനികൾക്ക് രാജ്യം നൽകില്ലെന്നത് ഇസ്രായേലിന്റെ സ്ഥിരം നയം'; ബാസ്സിം യൂസഫുമായി പിയേഴ്‌സ് മോർഗൻ നടത്തിയ രണ്ടാം അഭിമുഖവും വൈറൽ

ആദ്യ അഭിമുഖത്തിൽ ബാസിം, പിയേഴ്‌സനെ ഏറെ വെള്ളം കുടിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-08 14:37:17.0

Published:

8 Nov 2023 1:27 PM GMT

It is Israels consistent policy not to give the Palestinians a state; Piers Morgans second interview with Bassim Yusuf also goes viral
X

ലണ്ടൻ: ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള രണ്ടാം അഭിമുഖത്തിലും ഫലസ്തീനെതിരെയുള്ള ഇസ്രായേൽ അനീതികൾ തുറന്നു കാട്ടി ഈജിപ്ഷ്യൻ-അമേരിക്കൻ ഹാസ്യനടൻ ബാസിം യൂസഫ്. പിയേഴ്‌സ് മോർഗൻ അൺസെൻസേർഡ് എന്ന ഷോയിലെ ബാസിമുമായുള്ള അഭിമുഖം യൂട്യൂബ് ചാനലിൽ പത്ത് ദശലക്ഷം പേരാണ് കണ്ടിരിക്കുന്നത്. നവംബർ രണ്ടിനാണ് വീഡിയോ പുറത്തുവിട്ടത്.

ഇസ്രായേലും സഖ്യകക്ഷികളും ഫലസ്തീൻ അവകാശങ്ങൾ നിരന്തരം നിഷേധിക്കുന്നത് രണ്ട് മണിക്കൂർ നീണ്ട അഭിമുഖത്തിൽ ബാസിം യൂസഫ് തുറന്നുകാട്ടി. ഇസ്രായേൽ സമാധാനം സ്ഥാപിക്കാൻ തയ്യാറല്ലെന്നും ഗസ്സ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനാണ് അവർ ഉദ്ദേശിക്കുന്നതെന്നും ബാസിം വിമർശിച്ചു. 'ഇത് (ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ) നെതന്യാഹുവിനെക്കുറിച്ച് മാത്രമല്ല, ഫലസ്തീനികൾക്ക് അവരുടെ രാജ്യം നൽകില്ലെന്നത് ഇസ്രയേലിന്റെ എല്ലായിപ്പോഴുമുള്ള നയമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇസ്രായേൽ ഒരു വംശീയ, വർണവിവേചന രാജ്യമാണ്. 'മതേതരത്വത്തിന്റെ ഈ ഉജ്ജ്വല'മായ ഉദാഹരണമാണ് അത് ഉയർത്തിക്കാട്ടുന്നത്... അതിനാൽ ആളുകൾക്ക് അവർ ചെയ്യുന്നതെന്തും സ്വീകരിക്കാം. കാരണം അവർ ഫലസ്തീനികളെ കാണുന്നത് താഴ്ന്നവരായാണ്. ഇതാണ് പ്രധാന കാര്യം' ബാസിം വിമർശിച്ചു. സയണിസത്തെ എതിർക്കുന്ന ആർക്കെതിരെയും സെമിറ്റിക് വിരുദ്ധത ആരോപിക്കപ്പെടുകയാണെന്നും സ്വതന്ത്ര ഫലസ്തീനായി വാദിക്കുന്ന ജൂതരെ പോലെും ഈ തരത്തിൽ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശേഷമുള്ള ആഘോഷങ്ങളെ താൻ അംഗീകരിക്കുന്നില്ലെങ്കിലും എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ തങ്ങളുടെ ജനങ്ങളെ കൊല്ലുന്ന ഒരു ക്രിമിനൽ ഭരണകൂടത്തിന് മേലുള്ള വിജയമായി പലരും അതിനെ കാണുകയാണെന്നും പറഞ്ഞു.

ഗസ്സയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തെക്കുറിച്ചുള്ള തന്റെ നിലപാട് മോർഗൻ അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ ടോക്ക് ഷോ സമീപ ആഴ്ചകളിൽ ഫലസ്തീൻ അനുകൂല ശബ്ദങ്ങൾക്കുള്ള വേദിയായി മാറിയെന്നും ഗസ്സയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ കുടിവെള്ളം മുടക്കിയതിനെ താൻ അപലപിക്കുന്നുവെന്നും തങ്ങളുടെ രാജ്യത്തിന്റെ ഭാഗമല്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ മേൽ ഇസ്രായേലിന് ഇത്രയധികം അധികാരം പ്രയോഗിക്കുന്നത് അന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കിൽ നടക്കുന്നത് ഭയാനകമാണെന്നും പറഞ്ഞു. എന്നാൽ ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന്റെ പേരിൽ ഹമാസിനെ നശിപ്പിക്കാൻ ശ്രമിച്ചതിന് ഇസ്രായേലിനെ അപലപിക്കാൻ തനിക്ക് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. അവർ ഹമാസിനെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും പറഞ്ഞു.

എന്നാൽ ഫലസ്തീനികൾ അർഹിക്കുന്നത് താൻ നൽകുമെന്നായിരുന്നു ഈ വാദത്തോട് മെഡിക്കൽ ഡോക്ടറായ കൂടിയായ ബാസിം പ്രതികരിച്ചത്. തീവ്രവാദത്തെ വൈറസുകളോട് ഉപമിച്ച അദ്ദേഹം പ്രശ്‌ന പരിഹാരവും നിർദ്ദേശിച്ചു. 'നിങ്ങൾ ഡോക്ടറാണെങ്കിൽ, പനിയുമായി വന്ന രോഗിയെ എങ്ങനെയാണ് ചികിത്സിക്കുക? അവർക്ക് പോഷകാഹാരവും ദ്രാവകവും വിശ്രമവും നൽകുന്നു. അതുവഴി ശരീരം പ്രതിരോധശേഷി നേടി വൈറസിൽ നിന്ന് സ്വയം രക്ഷപ്പെടും. പക്ഷേ, പനി ബാധിച്ച രോഗിയെ (അടിക്കാൻ തുടങ്ങിയാൽ) ഒരു സ്ലെഡ്ജ്ഹാമർ ഉപയോഗിച്ച് ... നിങ്ങൾ ശരീരത്തെ ദുർബലപ്പെടുത്തും' ബാസിം ഓർമിപ്പിച്ചു.

ഒക്ടോബർ 17ന് ബാസിമുമായി പിയേഴ്‌സൺ നടത്തിയ ആദ്യ അഭിമുഖം ഏറെ വൈറലായിരുന്നു. സംവാദാത്മകമായി നടന്ന അഭിമുഖം പിയേഴ്‌സനെ ഏറെ വെള്ളം കുടിപ്പിച്ചിരുന്നു. അധിനിവേശ ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തെക്കുറിച്ചുള്ള തന്റെ പോയിന്റുകൾക്കെതിരെ യൂസഫ് ഡാർക്ക് കോമഡി ഉപയോഗിച്ചപ്പോൾ തനിക്ക് ആദ്യ അഭിമുഖം എളുപ്പമായിരുന്നില്ലെന്ന് രണ്ടാം അഭിമുഖത്തിൽ മോർഗൻ സമ്മതിച്ചു. എന്നാൽ ലോസ് ഏഞ്ചൽസിലെ ഒരു കോമഡി ക്ലബ്ബിൽ നടന്ന രണ്ടാം അഭിമുഖ സംഭാഷണ രീതിയിലായിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് കൊണ്ടുവെന്ന, ഫലസ്തീൻ ദേശീയ പ്രതീകമായി കരുതപ്പെടുന്ന ഒലിവ് ഓയിൽ നടൻ ബാസിം പിയേഴ്‌സണ് സമ്മാനിച്ചു.

മോർഗന്റെ ഫലസ്തീൻ വിഷയത്തിലുള്ള അഭിമുഖങ്ങൾ ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. യൂസഫുമായുള്ള ആദ്യ അഭിമുഖം ഇപ്പോൾ 21 ദശലക്ഷം പ്രേക്ഷകരാണ് കണ്ടത്. ആൻഡ്രൂ ടേറ്റ്, കാനി വെസ്റ്റ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായുള്ള അഭിമുഖത്തിലേറെ പേരെയാണ് ഈ വീഡിയോ ആകർഷിച്ചത്.

Piers Morgan's second interview with Bassim Yusuf also goes viral

TAGS :

Next Story