Quantcast

ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിൽ

പ്രധാനമന്ത്രിയുടെ സന്ദർശന ഉദ്ദേശ്യത്തെ കുറിച്ചോ പങ്കെടുക്കുന്ന പരിപാടികളെ കുറിച്ചോ ഇരു രാഷ്ട്രങ്ങളും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

MediaOne Logo
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിൽ
X

കാരക്കസ്: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി. വെനസ്വേല വിദേശകാര്യമന്ത്രി ഈവാൻ ഹീൽ അബ്ദുറഹ്മാൻ അൽതാനിയെ സ്വീകരിക്കുന്ന ഫോട്ടോ വെനസ്വേല സ്‌റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശന ഉദ്ദേശ്യത്തെ കുറിച്ചോ പങ്കെടുക്കുന്ന പരിപാടികളെ കുറിച്ചോ ഇരു രാഷ്ട്രങ്ങളും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെ യുഎസ് കസ്റ്റഡിയിലെടുത്ത ശേഷം അവിടെയെത്തുന്ന ആദ്യത്തെ വിദേശ നേതാവാണ് ഖത്തർ പ്രധാനമന്ത്രി.

വളരെക്കാലമായി അമേരിക്കക്കും വെനസ്വേലക്കും ഇടയിൽ മധ്യസ്ഥ റോൾ വഹിക്കുന്ന രാജ്യമാണ് ഖത്തർ. വെനസ്വേലൻ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ചർച്ചകൾക്കും ഖത്തർ സഹായിക്കാറുണ്ട്. മദൂറോയെ യുഎസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിൽ ചർച്ചകൾക്കായാണ് ഖത്തർ പ്രധാനമന്ത്രി എത്തിയതെന്ന സൂചനകളും അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നുണ്ട്.

TAGS :

Next Story