Quantcast

യുക്രൈനു നേരെ ഡ്രോൺ ആക്രമണം; യുദ്ധമാരംഭിച്ച ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ ആക്രമണം

വെള്ളിയാഴ്ച മോസ്‌കോയും കീവും തമ്മിൽ നേരിട്ട് നടന്ന ആദ്യ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം

MediaOne Logo

Web Desk

  • Updated:

    2025-05-18 07:44:37.0

Published:

18 May 2025 1:08 PM IST

യുക്രൈനു നേരെ ഡ്രോൺ ആക്രമണം; യുദ്ധമാരംഭിച്ച ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ ആക്രമണം
X

കീവ്: യുക്രൈനുമായി യുദ്ധമാരംഭിച്ച ശേഷം നടത്തിയതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി റഷ്യ. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. 2022 ന് ആരംഭിച്ച അധിനിവേശ ശ്രമങ്ങളിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിതെന്ന് യുക്രൈൻ വ്യോമസേന വ്യക്തമാക്കി.

275 സ്‌ഫോടനാത്മക ഡ്രോണുകൾ റഷ്യ അയച്ചതായും അതിൽ 88 എണ്ണം തടഞ്ഞതായും 128 എണ്ണം ഇലക്ട്രോണിക് സംവിധാനങ്ങൾ കാരണം തടസ്സപ്പെട്ടതായി കരുതുന്നതായും യുക്രൈൻ വ്യോമസേന പറഞ്ഞു.

കീവ് മേഖലയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും ഗവർണർ മിക്കോള കലാഷ്‌നിക്ക് പറഞ്ഞു. വെള്ളിയാഴ്ച മോസ്‌കോയും കീവും തമ്മിൽ നേരിട്ട് നടന്ന ആദ്യ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം.

TAGS :

Next Story