Quantcast

ഹോര്‍മുസ് വെള്ളിയാഴ്ചയോടെ പൂര്‍ണമായും തുറക്കും -ട്രംപ്

ഇറാനില്‍ നിന്നുള്ള ചരക്കുകളുമായി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുവെന്ന് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2026-06-16 04:20:04

Published:

16 Jun 2026 7:48 AM IST

ഹോര്‍മുസ് വെള്ളിയാഴ്ചയോടെ പൂര്‍ണമായും തുറക്കും -ട്രംപ്
X

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂര്‍ണമായും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള കരാര്‍ അതിനകം ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് ഇറാന് പണം നല്‍കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടക്കാന്‍ പ്രത്യേക ടോള്‍ ഏര്‍പ്പെടുത്തില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ഇറാനില്‍ നിന്നുള്ള ചരക്കുകളുമായി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുവെന്ന് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാറിന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി ഇസ്രായേല്‍ രംഗത്തെത്തി. പശ്ചിമേഷ്യയില്‍ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് ഭാഗികമായി മുഖംതിരിക്കുന്ന നിലപാടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ലെബനാനിലെ സുരക്ഷാ ബഫര്‍ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് നെതന്യാഹു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകളെക്കുറിച്ച് പ്രതികരിക്കവെ, ഈ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണെന്ന് നെതന്യാഹു തുറന്നടിച്ചു. ഇസ്രായേലിന് അതിന്റേതായ സ്വന്തം താല്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തനിക്ക് ഈ കരാറിന്റെ പൂര്‍ണമായ ഉള്ളടക്കം എന്താണെന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ ഏതെങ്കിലും ഒരു കരാറിന്റെ പേരില്‍ തന്റെ കൈകള്‍ ബന്ധിക്കപ്പെടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും, ഇസ്രായേലിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധത്തെക്കുറിച്ചും നെതന്യാഹു പ്രതികരിച്ചു. അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണെങ്കിലും, പ്രസിഡന്റ് ട്രംപുമായി ചില ഘട്ടങ്ങളില്‍ അതിശക്തമായ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. ഇതിനെല്ലാം ഉപരിയായി, ഇറാനെ ഒരു കാരണവശാലും ആണവായുധം നേടാന്‍ അനുവദിക്കില്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപിത നിലപാടും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

TAGS :

Next Story