റമദാനിൽ മുസ്‌ലിംകൾ എത്ര മണിക്കൂർ ഉപവസിക്കും?
ഇന്ത്യയിൽ 12 മണിക്കൂർ 38 മിനിറ്റാണ് തുടക്കത്തിൽ വ്രതത്തിന്റെ ദൈർഘ്യം

- Published:
17 Feb 2026 11:35 AM IST

കോഴിക്കോട്: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ വിശുദ്ധ റമദാൻ മാസത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് സ്രഷ്ടാവിന്റെ പ്രീതിക്കായി വിശ്വാസികൾ വ്രതമനുഷ്ഠിക്കും. ലോകത്ത് വിവിധ രാജ്യങ്ങളിൽ വ്രതാനുഷ്ഠാനത്തിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ട്. റമദാന്റെ ആരംഭത്തിൽ ന്യൂസിലൻഡിലാണ് വ്രതത്തിന് ഏറ്റവും ദൈർഘ്യമുള്ളത്. 14 മണിക്കൂർ 50 മിനിറ്റാണ് ഇവിടെ വ്രതത്തിന്റെ ദൈർഘ്യം. റമദാൻ അവസാനത്തിൽ അത് 13 മണിക്കൂർ 46 മിനിറ്റായി കുറയും.
ദക്ഷിണാഫ്രിക്കയിൽ 14 മണിക്കൂർ 12 മിനിറ്റാണ് വ്രതത്തിന്റെ ദൈർഘ്യം. അവസാനത്തേക്ക് അത് 13 മണിക്കൂർ 25 മിനിറ്റായി കുറയും. ഇന്ത്യയിൽ 12 മണിക്കൂർ 38 മിനിറ്റാണ് തുടക്കത്തിൽ വ്രതത്തിന്റെ ദൈർഘ്യം വരുന്നത്. അവസാനത്തേക്ക് 13 മണിക്കൂർ 26 മിനിറ്റായി വർധിക്കും.
മറ്റു രാജ്യങ്ങളിലെ സമയദൈർഘ്യം ഇങ്ങനെ
- ന്യൂസിലൻഡ് 14h 50m
- സൗത്ത് ആഫ്രിക്ക 14h 13m
- ബ്രസീൽ 13h 47m
- ഇന്തോനേഷ്യ 13h 28m
- കെനിയ 13h 19m
- സൗദി അറേബ്യ 12h 42m
- ഇന്ത്യ 12h 38m
- പാകിസ്താൻ 12h 30m
- ജപ്പാൻ 12h 27m
- യുഎസ് 12h 25m
- തുർക്കി 12h 23m
- സ്‌പെയിൻ 12h 23m
- യുകെ 12h 8m
- റഷ്യ 12h
- ഫിൻലാൻഡ് 11h 53m
Next Story
Adjust Story Font
16
