ഗസ്സ വെടിനിര്‍ത്തല്‍ നീളുന്നു; വഴിമുട്ടി ദോഹ ചര്‍ച്ച
ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ ശാശ്വത യുദ്ധവിരാമം ഉണ്ടാകൂ എന്ന് ഇസ്രായേല്‍ പ്രധാനന്ത്രി പറഞ്ഞു

ദുബൈ: ഇസ്രായേല്‍ നിലപാട് കടുപ്പിച്ചതോടെ അഞ്ചു ദിവസങ്ങളായി ദോഹയില്‍ തുടരുന്ന ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടി. ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ ശാശ്വത യുദ്ധവിരാമം ഉണ്ടാകൂ എന്ന് ഇസ്രായേല്‍പ്രധാനന്ത്രി ബിന്യമിന്‍ നെതന്യാഹു.
അടുത്ത ആഴ്ചയോടെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും. ഗസ്സയില്‍ 74പേര്‍ കൂടി കൊല്ലപ്പെട്ടു. യു.എന്‍ പ്രത്യേക അന്വേഷക ഫ്രാന്‍സെസ്‌ക ആല്‍ബനീസിന് വിലക്കേര്‍പ്പെടുത്തിയ യു. എസ് നടപടിക്കെതിരെ പ്രതിഷേധം. ഇസ്രായേലിലേക്ക് ചെങ്കടല്‍ മുഖേന ചരക്കുകടത്ത് അനുവദിക്കില്ലെന്ന് യെമനിലെ ഹൂതികള്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നെതന്യാഹു വിസമ്മതിച്ചു. അതേ സമയം ആറാം ദിവസമായ ഇന്നും ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ അറിയിച്ചു. അടുത്ത ആഴ്ചയോടെ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകും എന്നു തന്നെയാണ് അമേരിക്കയുടെ പ്രതികരണം.
ഗസ്സയില്‍ ഇസ്രായേല്‍ കൊടും ക്രൂരതകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ മത്രം 74 പേര്‍ കൊല്ലപ്പെട്ടു. സിവിലിയന്‍ കേന്ദ്രങ്ങളില്‍ മുന്നറിയിപ്പില്ലാതെയുള്ള വ്യോമാക്രമണം ശക്തമാണ്. അതിനിടെ, ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷക ഫ്രാന്‍സെസ്‌ക ആല്‍ബനീസിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിതിനെതിരെ പ്രതിഷേധം ശക്തമായി.
ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണ് എന്ന് തുറന്നടിച്ചതാണ് വിലക്കിന് കാരണം. യു.എന്‍ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ് അമേരിക്കന്‍ നടപടിയെന്ന് ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തി. ഫലസ്തീനു പിന്തുണയുമായി ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ ഇന്നലെയും മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍. ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ മുക്കിയ ഹൂതികള്‍, ഇസ്രായേലിലേക്കുള്ള ചരക്കുകടത്തിന് സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചു.
Adjust Story Font
16

