Quantcast

ട്രംപിന്റെ ഗസ്സ പദ്ധതിയിൽ ഹമാസ് നിലപാട് ഉറ്റുനോക്കി ലോകം; നാലുദിവസത്തിനുള്ളിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്ന താക്കീതുമായി യുഎസ്

ഇസ്രായേൽ പിന്തുണയോടെ അമേരിക്ക അവതരിപ്പിച്ച ഇരുപതിന പദ്ധതിക്ക്​ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-01 02:50:42.0

Published:

1 Oct 2025 7:06 AM IST

ട്രംപിന്റെ ഗസ്സ പദ്ധതിയിൽ ഹമാസ് നിലപാട് ഉറ്റുനോക്കി ലോകം; നാലുദിവസത്തിനുള്ളിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്ന താക്കീതുമായി യുഎസ്
X

  നെതന്യാഹു,ട്രംപ്  Photo|AFP

ഗസ്സ സിറ്റി:ഗസ്സ യുദ്ധവിരാമം ലക്ഷ്യമിട്ട്​ യു.എസ് ​പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്​ കൈമാറിയ ഇരുപതിന പദ്ധതി സംബന്ധിച്ച്​ ഹമാസ് നേതാക്കൾക്കിടയിൽ ചർച്ച തുടരുന്നു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണം ശക്​തമാക്കുമെന്ന്​ ഹമാസിന്​ ട്രംപ് മുന്നറിയിപ്പ്​ നല്‍കി.

ഹമാസ്​ അനുകൂല തീരുമാനം അറിയിച്ചില്ലെങ്കില്‍ ഇസ്രായേൽ ആവശ്യമായത് ചെയ്യുമെന്നും ​ട്രംപ്​ മുന്നറിയിപ്പ്​ നൽകി. ഇസ്രായേൽ താൽപര്യങ്ങൾക്ക്​ ഊന്നൽ നൽകുന്ന യു എസ്​ പദ്ധതി സംബന്​ധിച്ച്​ ഹമാസ് ​നേതാക്കൾക്കിടയിൽ ആശയവിനിമയം തുടരുകയാണ്​. ഖത്തർ, ഈജിപ്ത്​, തുർക്കി നേതാക്കൾ ഹമാസുമായി ചർച്ച നടത്തി വരുന്നതായും റിപ്പോർട്ടുണ്ട്​.

അതിനിടെ, ഇസ്രായേൽ പിന്തുണയോടെ അമേരിക്ക അവതരിപ്പിച്ച ഇരുപതിന പദ്ധതിക്ക്​ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നേതൃത്വത്തെയും ശ്രമങ്ങളെയും സൗദിക്ക് പുറമെ ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. എത്രയും വേഗം പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ്​ പറഞ്ഞു.

യൂറോപ്യൻ യൂനിയനും പദ്ധതിക്ക്​ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ഇരുപതിന പദ്ധതിയിൽ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്​തത വേണമെന്ന്​ ഖത്തർ നിർദേശിച്ചു. യു.എസ്​ സമർപ്പിച്ച ഇരുപതിന പദ്ധതിയിൽ വരുത്തുന്ന ഒരു മാറ്റവും സ്വീകാര്യമല്ലെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

അതിനിടെ, വെടിനിർത്തൽ നീക്കങ്ങൾക്കിടയിലും ഗസ്സയിൽ കൊടും ക്രൂരത തുടരുകയാണ്​ ഇസ്രായേൽ. ഇന്നലെ മാത്രം 48 പേരാണ്​ കൊല്ലപ്പെട്ട ത്​. സഹായംതേടിയെത്തിയ 12 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പടും. ഗസ്സക്ക്​ പിന്തുണയുമായി വിവിധ രാജ്യങ്ങൾ പങ്കുചേരുന്ന ഗ്ലോബൽ സുമുദ്​ ​​ഫ്ളോട്ടില നാളെ തീരത്തെത്തും. ഫ്​ളോട്ടിലയടെ ഭാഗമായ അമ്പതോളം യാനങ്ങൾ പിടിച്ചെടുക്കാനും സന്നദ്ധ പ്രവർത്തകരെ പിടികൂടാനും ഇസ്രായേൽ നാവികസേന ഒരുക്കം ഊർജിതമാക്കി. അപകടാവസ്ഥ മുൻനിർത്തി ഫ്ലോട്ടിലക്ക്​ അകമ്പടി സേവിച്ച കപ്പൽ ഇറ്റലി. തിരികെ വിളിച്ചു. നിലവിലെ സമാധാനനീക്കത്തിന്​ ദോഷം ചെയ്യമെന്നതിനാൽ ​​ഫ്​ളോട്ടില ഗസ്സ യാത്ര നിർത്തി വെക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.

TAGS :

Next Story