Quantcast

ഇറാന്‍, യുക്രെയ്ന്‍ യുദ്ധങ്ങളെപ്പറ്റി പരാമര്‍ശമില്ലാതെ ട്രംപ്-ഷി-പുടിന്‍ സംയുക്ത സമാധാന പ്രസ്താവന

ആണവ യുദ്ധമുണ്ടാകാന്‍ അനുവദിക്കില്ലെന്നും ആണവ നിരായുധീകരണത്തിനും നിര്‍വ്യാപനത്തിനും പ്രത്യേക ചര്‍ച്ചകള്‍ നടത്തുമെന്നും ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    19 Nov 2026 10:46 PM IST

Trump, Putin and Xi peace declaration
X

ബൈജിങ്: ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ചരിത്രപരമായ ത്രികക്ഷി ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ സംയുക്ത സമാധാന പ്രസ്താവന നടത്തി. ആണവ യുദ്ധമുണ്ടാകാന്‍ അനുവദിക്കില്ലെന്നും ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഇറാന്‍, യുക്രെയ്ന്‍ യുദ്ധങ്ങളെപ്പറ്റി പ്രസ്താവനയില്‍ പരാമര്‍ശമില്ല.

ആണവായുധങ്ങള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ആണവായുധ വ്യാപനം തടയുന്നതിനും പരസ്പരം ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ആഗോള വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാന്‍ ഐക്യരാഷ്ട്രസഭയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. എല്ലാ രാജ്യങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി, ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കാനും ഊര്‍ജ വിതരണത്തിലെ സ്ഥിരത ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാജ്യാന്തര ക്രിമിനല്‍ കോടതിയും സമാനമായ മറ്റ് സ്ഥാപനങ്ങളും അധികാരപരിധി ദുരുപയോഗം ചെയ്യരുത്. രാജ്യങ്ങളുടെ പരമാധികാരവും ഭരണാധികാരികള്‍ക്കുള്ള നിയമപരമായ പരിരക്ഷയും മാനിക്കണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് ആണവശക്തി രാഷ്ട്രങ്ങളുടെ നേതാക്കളുടെ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമാണുള്ളത്.

TAGS :

Next Story