ഹില്‍ട്ടണ്‍ വെടിവെപ്പ് ഐക്യത്തിനുള്ള അവസരമാക്കണം -ട്രംപ്
രാഷ്ട്രീയ ഭിന്നതകള്‍ക്ക് അക്രമത്തിലൂടെ പരിഹാരം തേടാന്‍ ആരും ശ്രമിക്കരുതെന്ന പറഞ്ഞ ട്രംപ് ഇത് ആദ്യത്തെ സംഭവമല്ലെന്നും വധശ്രമം മുമ്പും ഉണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.ദേശീയ ഐക്യത്തിനുള്ള അവസരമാക്കി ഇതിനെ മാറ്റണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടണ്‍: ഹില്‍ട്ടണ്‍ സംഭവത്തില്‍ സുരക്ഷാഉദ്യോഗസ്ഥന് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് ഡോണള്‍ഡ് ട്രംപ്. ക്ലോസ് റേഞ്ചില്‍ നിന്നാണ് ഉദ്യോഗസ്ഥന് നേരെ അക്രമി വെടിയുതിര്‍ത്തതെങ്കിലും ഇയാളുടെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ജീവന്‍ രക്ഷിച്ചുവെന്നും പരിക്കേറ്റയാളുമായി സംസാരിച്ചുവെന്നും ട്രംപ് പറഞ്ഞു. രാഷ്ട്രീയ ഭിന്നതകള്‍ക്ക് അക്രമത്തിലൂടെ പരിഹാരം തേടാന്‍ ആരും ശ്രമിക്കരുതെന്ന പറഞ്ഞ ട്രംപ് ഇത് ആദ്യത്തെ സംഭവമല്ലെന്നും വധശ്രമം മുമ്പും ഉണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.ദേശീയ ഐക്യത്തിനുള്ള അവസരമാക്കി ഇതിനെ മാറ്റണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് അക്രമിയെന്നും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ തങ്ങളാരും ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ന് നടന്ന പരിപാടി ഇതിലും ഗംഭീരമായി 30 ദിവസത്തിന് ശേഷം നടത്തുമെന്നും ട്രംപ് പറഞ്ഞു. വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ രീതിയേയും അദ്ദേഹം അഭിനന്ദിച്ചു. ഒരുപാട് ദൂരെ വെച്ച് തന്നെ അക്രമിയെ തടയാന്‍ കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. അക്രമിയെ കണ്ടയുടന്‍ വെടിവെക്കാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്കായെന്നും ട്രംപ് പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യുഎസിലെ പ്രമുഖര്‍ പങ്കെടുത്ത ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെ വെടിവെപ്പുണ്ടായിരുന്നു.ശനിയാഴ്ച രാത്രിയാണ് സംഭവം. വൈറ്റ് ഹൗസ് കറസ്പോണ്ടേഴ്സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആയുധാരി പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ട്രംപ് ഭരണകൂടത്തിലെ മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.അതേമസമയം, സമയമാറ്റത്തോടെ ചടങ്ങ് നടക്കുമെന്നും ട്രംപ് വൈകാതെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി അത്താഴവിരുന്നുകള്‍ നടക്കുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് സീക്രട്ട് സര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തിന് പിന്നാലെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുമായി ട്രംപ് രംഗത്തെത്തി. യു.എസ് സീക്രട്ട് സര്‍വീസിനെ അഭിനന്ദിച്ചായിരുന്നു പോസ്റ്റ്. യു.എസിലെ നിയമപരിപാലന സംവിധാനം മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അവരെ അഭിനന്ദിക്കുകയാണെന്നും പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഫസ്റ്റ് ലേഡി ഉള്‍പ്പടെ ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

