Quantcast

'ചര്‍ച്ച ഫോണിലൂടെയും നടത്താം, താത്പര്യമുണ്ടെങ്കില്‍ ഇറാന് വിളിക്കാം'; യുദ്ധം ഉടന്‍ തീരുമെന്ന് ട്രംപ്

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലെത്തി

MediaOne Logo

Web Desk

  • Published:

    26 April 2026 9:37 PM IST

Trump says Iran can call the US if it wants to negotiate
X

വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള യുദ്ധം ഉടന്‍ തീരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തില്‍ അമേരിക്ക വിജയിക്കും. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്നും ട്രംപ് പറഞ്ഞു.

'ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. താത്പര്യം ഉണ്ടെങ്കില്‍ ഇറാന് ഞങ്ങളെ വിളിക്കാം. ചര്‍ച്ച ഫോണ്‍ വഴിയും നടത്താം' -ട്രംപ് പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഒരു സാഹചര്യത്തിലും മുമ്പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസ് മാറുമെന്ന് ആരും കരുതേണ്ടതില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി നിക്‌സാദ് പറഞ്ഞു. പരമോന്നത ആത്മീയ നേതാവിന്റെ തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചകള്‍ക്കായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ എത്തിയിരിക്കുകയാണ്. രാത്രി പാക് നേതാക്കളുമായി നിര്‍ണായക ചര്‍ച്ച നടക്കും. സൗദി, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാരുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ട്.

TAGS :

Next Story