സമാധാന നീക്കങ്ങൾക്കിടെ ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; തുടര്‍ന്നാൽ ആഞ്ഞടിക്കുമെന്ന് ഇറാൻ
ലെബനാനിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു

Photo/ REUTERS/Zohra Bensemra
തെഹ്റാൻ: ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സേന. ഞായറാഴ്ച ധാരണാപത്രം അംഗീകരിച്ച ശേഷം 84 തവണ ഇസ്രായേൽ അത് ലംഘിച്ചതായും ഇറാന്‍റെ കുറ്റപ്പെടുത്തൽ. ലെബനാനിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
യുഎസ് നാവിക ഉപരോധം പിൻവലിച്ചതോടെ ഹോർമുസ് വഴി ഇന്നലെ 13 കപ്പലുകൾ കടന്നുപോയി. കരാറിന്‍റെ ഭാഗമായി ഇറാന് ഉടൻ എണ്ണയും ഇന്ധനവും വിൽക്കാൻ അമേരിക്ക അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ പറഞ്ഞു. എണ്ണവില 4 ശതമാനം കൂടി ഇടിഞ്ഞ് ബാരലിന് 79 ഡോളറിലെത്തി.
അതേസമയം യുഎസിനും ഇറാനുമിടയിലെ കരാർ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിന് വഴി ഒരുക്കുമെന്ന് ഖത്തർ അറിയിച്ചു. കാര്യങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും കരാറിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. ഇസ്രായേൽ ലബനാനിൽ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണ്. യുദ്ധം മേഖലയിലെ സുരക്ഷാ ഭീഷണിയെ കുറിച്ചുള്ള ധാരണകൾ മാറ്റിമറിച്ചെന്നും അദ്ദേഹം ദോഹയിൽ പറഞ്ഞു.
Adjust Story Font
16

