'ഇതുവരെ കാണാത്ത പ്രത്യാക്രമണം ഉണ്ടാകും': ഇറാനുമായുള്ള വെടിനിർത്തലിനിടെ മുന്നറിയിപ്പുമായി ട്രംപ്
ഏതെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ അങ്ങനെ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്

- Updated:
2026-04-09 05:35:37.0

വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ കപ്പലുകളും വിമാനങ്ങളും സൈനികരും അവിടെത്തന്നെ തുടരും. കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്‍റെ പ്രസ്താവന.
"എല്ലാ യുഎസ് കപ്പലുകളും, വിമാനങ്ങളും സൈനിക ഉദ്യോഗസ്ഥരും ഇതിനോടകം പരാജയപ്പെട്ട ശത്രുവിനെ മാരകമായി നേരിടുന്നതിനും നശിപ്പിക്കുന്നതിനും ആവശ്യമായ അധിക വെടിക്കോപ്പുകൾ, ആയുധങ്ങൾ, മറ്റ് സജ്ജീകരണങ്ങൾ എന്നിവ സഹിതം - ഇറാനിലും പരിസരത്തുമായി നിലയുറപ്പിക്കുന്നത് തുടരും. 'യഥാർഥ കരാർ' ഉണ്ടാവുകയും അത് പൂർണമായും പാലിക്കപ്പെടുന്നത് വരെ ഈ സാഹചര്യം തുടരുന്നതായിരിക്കും." ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"ഏതെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ അങ്ങനെ സംഭവിക്കാൻ സാധ്യത വളരെ കുറവാണ് . പിന്നീട് 'വെടിവെപ്പ് തുടങ്ങും' ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധം വലുതും ശക്തമായ ആക്രമണമായിരിക്കും അത്" അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ കൈവശം വയ്ക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നും നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേസമയം ലെബനാനിനെതിരായ ആക്രമണം നിര്‍ത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ആക്രമണം നിർത്തിയില്ലെങ്കിൽ പൈശാചിക കയ്യേറ്റക്കാർക്ക് ഉടൻ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ്. മിസൈലാക്രമണമുണ്ടാകുമെന്ന് എയ്റോ സ്പേസ് കമാൻഡർ മുന്നറിയിപ്പ് നൽകി.
ലെബനാനിലെ ആക്രമണത്തിന് പിന്നാലെ ഹോർമുസ് വഴിയുള്ള ക്രൂഡോയിൽ ടാങ്കറുകളുടെ യാത്ര ഇറാൻ തടഞ്ഞിരുന്നു. ഇറാൻ ഗൗരവത്തിൽ ചർച്ചയെ സമീപിക്കണമെന്നും എന്ത് വേണമെന്നത് ഇറാന് തീരുമാനിക്കാമെന്നും യു എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ലെബനാൻ ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചതാകാം. ഹോർമുസ് തുറന്നില്ലെങ്കിൽ മറ്റ് ഉറപ്പുകൾ ട്രംപും പാലിക്കില്ലെന്ന് വാൻസ് കൂട്ടിച്ചേർത്തു.
Adjust Story Font
16
