'രാജ്യം തകരുകയാണെന്ന് മനസിലാക്കി ഇറാന്‍ കീഴടങ്ങണം'; മുന്നറിയിപ്പുമായി ട്രംപ്
അമേരിക്ക പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പലിലെ 6 ജീവനക്കാരെ വിട്ടയച്ചു

വാഷിങ്ടൺ: സമ്പദ്ഘടന അപ്പാടെ തകരുകയാണെന്ന് മനസിലാക്കി ഇറാൻ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കരാറിന് തയാറായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ്. നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാനും അമേരിക്കക്ക് താക്കീത് നൽകി. അതെസമയം ഇറാനുമായി ഫോൺ മുഖേന ചർച്ച നടക്കുന്നതായി ട്രംപ് സ്ഥിരീകരിച്ചു. അമേരിക്ക പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പലിലെ 6 ജീവനക്കാരെ വിട്ടയച്ചു.
അവശേഷിച്ച 22 പേരെ മോചിപ്പിക്കാൻ സമ്മർദം തുടരുമെന്ന് ഇറാൻ അറിയിച്ചു. ഇറാനെതിരെ നാവിക ഉപരോധം ബോംബിങ്ങിനേക്കാൾ ഫലപ്രദമെന്ന് ട്രംപ് പറഞ്ഞു.
ഉപരോധം കാരണം എണ്ണ സംഭരണി നിറഞ്ഞതോടെ രാജ്യം തകർച്ചയുടെ വക്കിലാണെന്ന ട്രംപിന്‍റെ വാദം ശരിയല്ലെന്നായിരുന്നു ഇറാൻ ഊർജ മന്ത്രിയുടെ വാദം. ഇറാൻ യുദ്ധത്തിന് ഇതുവരെ അമേരിക്ക ചെലവിട്ടത് 25 ബില്യൺ ഡോളറെന്ന് പെന്‍റഗൺ ഉദ്യോഗസ്ഥൻ ജൂൾസ് ഹർസ്റ്റ് വ്യക്തമാക്കി. അതേസമയം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 119 ഡോളർ കടന്നു. അതിനിടെ ഇറാൻ വിഷയത്തിൽ ട്രംപുമായി നെതന്യാഹു ഫോണിൽ സംസാരിച്ചു.
Adjust Story Font
16

