ഏഴ് വയസുകാരനെ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ
റാമെൽ മെനാ വാർണർ (23) ആണ് അറസ്റ്റിലായത്

വാഷിങ്ടണ്‍: ഏഴ് വയസുകാരനെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. റാമെൽ മെനാ വാർണർ (23) ആണ് അറസ്റ്റിലായത്. രണ്ട് വർഷത്തോളമായി ഇയാൾ കുട്ടിയുടെ പരിപാലകനായി കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
കുട്ടിയെ അപായപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ സ്പര്‍ശിക്കുക,11 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ആറ് വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
2022 നവംബറിലാണ് പീഡനത്തിനിരയായ വിവരം കുട്ടി അമ്മയോട് പറയുന്നത്. ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്‌ത വീഡിയോ റെക്കോർഡിങുകളിൽ പ്രതിയുടെ ടാറ്റൂ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ജനുവരിയിലായിരുന്നു വാര്‍ണറെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് 15 വർഷം തടവും പരമാവധി 30 വർഷം വരെ ശിക്ഷയും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
Adjust Story Font
16

