Quantcast

​ഗസ്സ മുറിക്കും; വൻ സൈനിക- വിഭജന പദ്ധതിയുമായി യുഎസ്

ഗ​സ്സ​യി​ൽ ഫ​ല​സ്തീ​ൻ ടെ​ക്നോ​ക്രാ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര ഭ​ര​ണ​കൂ​ടം സ്ഥാ​പി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​യോ​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നു​മു​ള്ള വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് ത​ന്ത്ര​പൂ​ർ​വം യുഎസ് ഒ​ഴി​യു​ക​യാ​ണ്

MediaOne Logo

Web Desk

  • Published:

    16 Nov 2025 9:45 AM IST

​ഗസ്സ മുറിക്കും; വൻ സൈനിക- വിഭജന പദ്ധതിയുമായി യുഎസ്
X

ഗ​സ്സ: ഗ​സ്സ​യെ വി​ഭ​ജി​ച്ച് ഇ​സ്രാ​യേ​ലി- അ​ന്താ​രാ​ഷ്ട്ര സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ‘ഗ്രീ​ൻ സോ​ൺ’ നി​ർ​മി​ക്കാ​നു​ള്ള വ​ൻ സൈ​നി​ക പ​ദ്ധ​തി​യു​മാ​യി യു​എ​സ്. ഫ​ല​സ്തീ​നി​ക​ൾ ഗ​സ്സ​യു​ടെ പ​കു​തി​യി​ൽ താ​ഴെ മാ​ത്രം വി​സ്തീ​ർ​ണ​മു​ള്ള റെ​ഡ് സോ​ണി​ലേ​ക്ക് പൂ​ർ​ണ​മാ​യി ഒ​തു​ക്ക​പ്പെ​ടും. യുഎ​സ് സൈ​നി​ക ആ​സൂ​ത്ര​ണ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ‘ഗാ​ർ​ഡി​യ​ൻ’ പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഗ​സ്സ​യി​ൽ ഫ​ല​സ്തീ​ൻ ടെ​ക്നോ​ക്രാ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര ഭ​ര​ണ​കൂ​ടം സ്ഥാ​പി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​യോ​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നു​മു​ള്ള വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് ത​ന്ത്ര​പൂ​ർ​വം അ​മേ​രി​ക്ക ഒ​ഴി​യു​ക​യാ​ണ്. പ​ക​രം ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് ഒ​ത്താ​ശ ന​ൽ​കു​ന്ന​താ​ണ് നീ​ക്കം. ഗ്രീ​ൻ സോ​ണി​നും റെ​ഡ് സോ​ണി​നു​മി​ട​യി​ലെ ഇ​ട​നാ​ഴി​യി​ൽ (യെ​ല്ലോ സോ​ൺ) ഇ​സ്രാ​യേ​ൽ സൈ​ന്യ​വും അ​ന്താ​രാ​ഷ്ട്ര സേ​ന​യും നി​ല​യു​റ​പ്പി​ക്കും. ഗ​സ്സ​യെ വി​ഭ​ജി​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യെ​ന്നാ​ണ് ‘ഗാ​ർ​ഡി​യ​ൻ’ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ഖ​ത്ത​റി​നും ഈ​ജി​പ്തി​നും അ​മേ​രി​ക്ക​ൻ പ​ദ്ധ​തി​യി​ൽ വി​യോ​ജി​പ്പു​ള്ള​താ​യാ​ണ് വി​വ​രം. ഇ​ത് യു​ദ്ധ​വു​മ​ല്ല, സ​മാ​ധാ​ന​വു​മ​ല്ല എ​ന്നാ​ണ് അ​വ​രു​ടെ പ്ര​തി​ക​ര​ണം എ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

പ​ദ്ധ​തി പ്ര​കാ​രം ബോം​ബ് നി​ർ​വീ​ര്യ​മാ​ക്ക​ൽ, ചി​കി​ത്സ എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള 1500 ബ്രി​ട്ടീ​ഷ് സൈ​നി​ക​ർ, കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡ് വൃ​ത്തി​യാ​ക്കാ​ൻ 1000 ഫ്ര​ഞ്ച് സൈ​നി​ക​ർ തു​ട​ങ്ങി​യ​വ​ർ ഗ​സ്സ​യി​ലെ​ത്തും. ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്സ്, നോ​ർ​ഡി​ക് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൈ​നി​ക​ർ ന​യി​ക്കു​ന്ന ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ളു​ണ്ടാ​കും. ച​ര​ക്കു​നീ​ക്കം, ര​ഹ​സ്യാ​ന്വേ​ഷ​ണം എ​ന്നി​വ​യും അ​ന്താ​രാ​ഷ്ട്ര സൈ​നി​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും. ഗ​സ്സ സ​മ​ഗ്ര പു​ന​ർ​നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് യുഎ​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്. വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഇ​ട​ക്കി​ടെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​മു​ണ്ട്. ആ​ദ്യം നി​ശ്ചി​ത സൈ​നി​ക​രെ പ​രി​മി​ത പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ക്കാ​നും പി​ന്നീ​ട് 20,000 പേ​രു​ടെ പൂ​ർ​ണ ശ​ക്തി​യി​ലേ​ക്ക് പ്ര​ദേ​ശം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് യുഎ​സ് പ​ദ്ധ​തി.

യെ​ല്ലോ ലൈ​നി​ന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് സൈ​നി​ക സാ​ന്നി​ധ്യ​മു​ണ്ടാ​കി​ല്ല. പ​ക്ഷേ യു​ദ്ധ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന വി​സ്തൃ​തി​യു​ടെ പ​കു​തി​യി​ലേ​ക്ക് ഫ​ല​സ്തീ​നി​ക​ൾ ചു​രു​ങ്ങും. അ​വി​ട​ത്തെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി​യു​മി​ല്ല. സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ​യും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള വ​സ്തു​ക്ക​ളു​ടെ​യും സ്വ​ത​ന്ത്ര​മാ​യ ഒ​ഴു​ക്കും ഉ​റ​പ്പു​ന​ൽ​കു​ന്നി​ല്ല. റ​ഫ​യി​ലെ ഇ​സ്രാ​യേ​ൽ ​സൈ​ന്യ​ത്തി​ന്റെ നി​രീ​ക്ഷ​ണം ക​ട​ന്നു​വേ​ണം ട്ര​ക്കു​ക​ൾ​ക്ക് ഗ​സ്സ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ.

TAGS :

Next Story