Quantcast

യുഎസ് പിന്തുണയുള്ള ഗസ്സ വെടിനിർത്തൽ കരാർ എന്തൊക്കെയാണ്?

60 ദിവസത്തെ താൽക്കാലിക വിരാമം, ബന്ദികളെ ക്രമേണ കൈമാറ്റം ചെയ്യൽ, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ എന്നിവ വെടിനിർത്തൽ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു

MediaOne Logo

Web Desk

  • Published:

    5 July 2025 5:15 PM IST

യുഎസ് പിന്തുണയുള്ള ഗസ്സ വെടിനിർത്തൽ കരാർ എന്തൊക്കെയാണ്?
X

ഗസ്സ: ഇസ്രായേലും ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസും തമ്മിൽ യുഎസ് പിന്തുണയോടെ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാറിന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുക, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികരെ പിൻവലിക്കുക, ഗസ്സക്കെതിരെയുള്ള ഇസ്രായേലിന്റെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉൾപ്പെട്ടതാണ് 60 ദിവസത്തെ വെടിനിർത്തൽ കരാർ. കരാറിലെ നിർദേശങ്ങൾ രണ്ട് കക്ഷികളുടെയും അംഗീകാരത്തിന് വിധേയമാണ്. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഈ കരാറിലെത്താൻ മധ്യസ്ഥ ശ്രമങ്ങളും നടത്തുന്നുണ്ട്. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ സംസാരിച്ച ഉദ്യോഗസ്ഥൻ വിവരിച്ച വിശദാംശങ്ങൾ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

താഴെ പറയുന്ന ഷെഡ്യൂൾ അനുസരിച്ച് ബന്ദികളെകളെയും മൃതദേഹങ്ങളും തിരികെ നൽകും:

ദിവസം 1: 8 ബന്ദികൾ

ദിവസം 7: 5 മൃതദേഹങ്ങൾ

ദിവസം 30: 5 മൃതദേഹങ്ങൾ

ദിവസം 50: 2 ബന്ദികൾ

ദിവസം 60: 8 മൃതദേഹങ്ങൾ

ചടങ്ങുകളോ പരേഡുകളോ ഇല്ലാതെയായിരിക്കും കൈമാറ്റങ്ങൾ നടക്കുക. പത്താം ദിവസം ശേഷിക്കുന്ന തടവുകാർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളും തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും ഹമാസ് കൈമാറും. 2023 ഒക്ടോബർ 7 മുതൽ തടവിലാക്കപ്പെട്ട ഗസ്സയിലെ ഫലസ്തീൻ തടവുകാരെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ഇസ്രായേലും നൽകും. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കും. ഹമാസും സഖ്യകക്ഷികളും ബന്ദികളാക്കിയ 50 പേരിൽ 20 പേർ ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നതായി ഇസ്രായേൽ പറയുന്നു.

ജനുവരി 19-ലെ ഒരു കരാർ അനുസരിച്ച് ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര റെഡ് ക്രോസിന്റെയും പങ്കാളിത്തത്തോടെ മതിയായ അളവിൽ സഹായം ഗസ്സയിലേക്ക് ഉടനടി എത്തിക്കും. എട്ട് ബന്ദികളെ മോചിപ്പിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം വടക്കൻ ഗസ്സയുടെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങും. ഏഴാം ദിവസം അഞ്ച് മൃതദേഹങ്ങളും സ്വീകരിച്ചതിനുശേഷം ഇസ്രായേലികൾ തെക്കൻ ഭാഗങ്ങളിൽ നിന്നും പിൻവാങ്ങും. കരാറിന്റെ ആദ്യ ദിവസം തന്നെ സ്ഥിരമായ വെടിനിർത്തലിനുള്ള ചർച്ചകൾ ആരംഭിക്കും.

ഗസ്സയിലെ തടവുകാരുടെ കൈമാറ്റം, ദീർഘകാല സുരക്ഷാ ക്രമീകരണങ്ങൾ, സ്ഥിരമായ വെടിനിർത്തൽ പ്രഖ്യാപനം എന്നിവ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. കരാറിലെത്താനായാൽ 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ നിന്ന് തടവിലാക്കപ്പെട്ട ശേഷിക്കുന്ന എല്ലാ ഫലസ്തീൻ തടവുകാരെയും വിട്ടയക്കും. 60 ദിവസത്തെ വെടിനിർത്തൽ കാലയളവിലെ ചർച്ചകൾ വിജയിച്ചാൽ അത് പ്രദേശത്തെ സംഘർഷത്തിന് സ്ഥിരമായ ഒരു അന്ത്യം കുറിക്കും. ഈ ഇടവേളയിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുമെന്ന് മധ്യസ്ഥർ ഉറപ്പുനൽകുന്നു. കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ അവർക്ക് ആ കാലയളവ് നീട്ടാനും കഴിയും.

TAGS :

Next Story