Quantcast

യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപിന്‍റെ നീക്കം? വോട്ടിങ് മെഷീനുകൾ നിരോധിക്കാൻ പദ്ധതികളുമായി ട്രംപിന്‍റെ വിശ്വസ്തൻ; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കാനാണ് ട്രംപിന്‍റെ അടുത്ത വിശ്വസ്ഥനും ഉപദേശകനുമായ കർട്ട് ഓൾസൺ പദ്ധതിയിട്ടിരുന്നത്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-05-23 07:46:25.0

Published:

23 May 2026 12:58 PM IST

യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപിന്‍റെ നീക്കം? വോട്ടിങ് മെഷീനുകൾ നിരോധിക്കാൻ പദ്ധതികളുമായി ട്രംപിന്‍റെ വിശ്വസ്തൻ; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
X

വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് മെഷീനുകൾ നിരോധിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന തരത്തിൽ അടിസ്ഥാനരഹിതമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ കൂട്ടുപിടിച്ചാണ് ഇത്തരമൊരു നീക്കത്തിന് ശ്രമിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ നിരോധിക്കാനാണ് ട്രംപിന്‍റെ അടുത്ത വിശ്വസ്ഥനും ഉപദേഷ്ടാവും ഉപദേശകനുമായ കർട്ട് ഓൾസൺ പദ്ധതിയിട്ടിരുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങളിലെ ഘടകങ്ങൾ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും വാണിജ്യ വകുപ്പിനെ കൊണ്ട് പ്രഖ്യാപിക്കാനായിരുന്നു നീക്കം. അതാത് തെരഞ്ഞെടുപ്പുകളുടെ ചുമതല സംസ്ഥാനങ്ങൾ തന്നെ ഏറ്റെടുത്ത് നിർവഹിക്കുന്ന രീതിയാണ് യുഎസ് നാളിതുവരെയും പിന്തുടർന്നിരുന്നത്. പുതിയ നീക്കത്തോട് കൂടി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിയന്ത്രണം സംസ്ഥാനങ്ങളിൽ നിന്ന് ഫെഡറൽ സർക്കാരിന്‍റെ കീഴിലേക്ക് കൊണ്ടുവരികയും കൈകൊണ്ട് വോട്ടെണ്ണുന്ന രീതി നടപ്പിലാക്കുകയുമായിരുന്നു ലക്ഷ്യം.

യുഎസിൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മെഷീനുകളിൽ ആരോപിക്കപ്പെടുന്നത് പോലെ വിദേശ ഇടപെടലോ കൃത്രിമമോ നടന്നതിന് തെളിവില്ലെന്ന് നേരത്തെ പല തവണ തെളിയിക്കപ്പെട്ടതാണ്. എങ്കിലും, വെനസ്വേലൻ ഹാക്കർമാർ മെഷീനുകൾ കൈയേറാൻ ശ്രമിക്കുന്നെന്ന തെറ്റായ സിദ്ധാന്തമാണ് ട്രംപ് പക്ഷം ഉന്നയിച്ചത്. ഈ നീക്കത്തെ ന്യായീകരിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ ട്രംപിന്‍റെ ഉപദേശകർക്ക് സാധിച്ചിരുന്നില്ല. ഇതിനാൽ, പദ്ധതി ഇതുവരെയും പ്രാബല്യത്തിലെത്തിക്കാൻ വാണിജ്യ വകുപ്പിന് സാധിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ അന്വേഷിക്കാൻ ട്രംപ് തന്നെ നേരിട്ട് നിയോഗിച്ച വൈറ്റ് ഹൗസ് ഉപദേശകനാണ് ഓൾസൺ. ട്രംപിന്‍റെ അടുത്ത വിശ്വസ്ഥൻ തന്നെ ഈ പദ്ധതിക്ക് ചരടുവലിക്കുന്നെന്നത് പിന്നിലെ കുതന്ത്രങ്ങളിലേക്ക് ചെറിയ രീതിയിലെങ്കിലും വെളിച്ചമെത്തിക്കുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിരീക്ഷണം. സാധുതയില്ലാത്ത ആരോപണങ്ങളിലൂടെ വോട്ടിങ് മെഷീനുകളുടെ നിരോധനത്തിലേക്ക് ചരടുവലിച്ച ഓൾസണെ ചുമതലയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റുകൾ ഇതിനോടകം ആവശ്യമുന്നയിച്ചിട്ടുണ്ട്. പോൾ മക്നമാര, ട്രംപിന്‍റെ മുൻ ഉദ്യോഗസ്ഥ മേധാവി തുൾസി ഗബ്ബാർഡ് എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം. ഗബ്ബാർഡിന്‍റെ ഓഫീസുമായി ചേർന്നാണ് ഓൾസൺ പ്രവർത്തിച്ചിരുന്നത്.

ഗൂഢാലോചനാ സിദ്ധാന്തങ്ങളെ കുറിച്ചും പിന്നാലെയുള്ള റിപ്പോർട്ടുകളെ കുറിച്ചും ഇതുവരെയും ഓൾസണടക്കമുള്ള പ്രതിനിധികൾ പ്രതികരണം നടത്തിയിട്ടില്ല. ഇവരെ നിലനിർത്തുന്ന പക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ആശങ്കയോടെയാണ് ഡെമോക്രാറ്റുകൾ നോക്കിക്കാണുന്നത്.

TAGS :

Next Story