'ട്രംപിന്റെ കൂടെ ജോലി ചെയ്യുന്നതാണ് കൂടുതൽ അപകടം': പൈലറ്റായ മകനെ കാണാനില്ലെന്ന് പരാതിപ്പെട്ട യുഎസ് വനിതയോട് ഇറാൻ
വെള്ളിയാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടിരുന്നു

- Published:
5 April 2026 7:53 AM IST

തെഹ്റാൻ: കാണാതായ അമേരിക്കൻ യുദ്ധവിമാന പൈലറ്റിന്റെ മാതാവിന് രൂക്ഷമായ മറുപടിയുമായി പാകിസ്താനിലെയും ദക്ഷിണാഫ്രിക്കയിലെയും ഇറാനിയൻ എംബസികൾ. തന്റെ മകൻ ഒരു ഫൈറ്റർ പൈലറ്റാണെന്നും മകനെക്കുറിച്ചോ അവന്റെ യൂണിറ്റിനെക്കുറിച്ചോ വിവരമൊന്നുമില്ലാത്തതിനാൽ താൻ കടുത്ത ആശങ്കയിലാണെന്നും ഒരു മാതാവ് എക്സിൽ കുറിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കീഴിൽ സേവനമനുഷ്ഠിക്കുന്നതാണ് തങ്ങളുടെ തടവിലായിരിക്കുന്നതിനേക്കാൾ നിങ്ങളുടെ മക്കൾക്ക് കൂടുതൽ അപകടമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കാണാതായ പൈലറ്റുമാർക്കായി പ്രാർഥിക്കണമെന്ന സ്ത്രീയുടെ അഭ്യർഥനയോടായിരുന്നു പാകിസ്താനിലെ ഇറാനിയൻ എംബസിയുടെ പ്രതികരണം.
Be sure your sons are more in danger with DJ Trump than in custody in Iran.
— Embassy of IR Iran Pakistan (@IraninIslamabad) April 4, 2026
Pray he's kept captive by Iran than found by US rescue teams!
As Muslim and civilised Iranians, We know how to treat captives in custody with dignity and respect. https://t.co/On6aVF7l6C pic.twitter.com/9mRsq08MUt
''നിങ്ങളുടെ മക്കൾ ഇറാന്റെ കസ്റ്റഡിയിൽ കഴിയുന്നതിനേക്കാൾ വലിയ അപകടത്തിലാണ് ഡോണാൾഡ് ട്രംപിന് കീഴിൽ എന്ന് ഉറപ്പാണ്. അവൻ യുഎസ് രക്ഷാസംഘത്തിന്റെ കൈകളിൽ പെടുന്നതിനേക്കാൾ നല്ലത് ഇറാന്റെ തടവിലായിരിക്കുന്നതാണെന്ന് പ്രാർഥിക്കുക! തടവുകാരോട് അന്തസോടെയും ബഹുമാനത്തോടെയും എങ്ങനെ പെരുമാറണമെന്ന് പരിഷ്‌കൃതരായ ഇറാനികൾ എന്ന നിലയിൽ, ഞങ്ങൾക്ക് അറിയാം''- ഇറാൻ വ്യക്തമാക്കി.
In Iran, long before what so-called useless humanitarian laws were written, the rights of POWs had already been defined.
— Iran Embassy SA (@IraninSA) April 4, 2026
We do not treat POWs like your savage allies, the Zionists.
We have an Iranian civilization. We do not live like in the Stone Age, like America. https://t.co/KZaWfEP7Xj
ഇതേ സന്ദേശം ദക്ഷിണാഫ്രിക്കയിലെ എംബസിയും ആവർത്തിച്ചു. മാനുഷിക നിയമങ്ങൾ എഴുതപ്പെടുന്നതിന് എത്രയോ മുമ്പ് തന്നെ തടവുകാരുടെ അവകാശങ്ങൾ ഇറാനിൽ നിർവചിക്കപ്പെട്ടിട്ടുണ്ടെന്നും, അമേരിക്കയെപ്പോലെയോ സയണിസ്റ്റുകളെപ്പോലെയോ അല്ല ഇറാനിയൻ നാഗരികതയെന്നും അവർ പരിഹസിച്ചു.
വെള്ളിയാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടിരുന്നു. ഇതിലെ പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റൊരാൾ ഇപ്പോഴും കാണാമറയത്താണ്. ഇതിന് പുറമെ ഒരു യുഎസ് എ-10 അറ്റാക്ക് ജെറ്റ് പേർഷ്യൻ ഗൾഫിൽ തകർന്നു വീണതായും ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയെ വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ വിമാനം വെടിവെച്ചിടുന്നത്.
Adjust Story Font
16
