വമ്പന്‍ ഓഫറൊരുക്കി ഫ്ളിപ്പ്കാര്‍ട്ട്: 39,999 രൂപയുടെ ഹുവായ് പി9ന് 14,999 രൂപ

Update: 2018-06-05 04:01 GMT
വമ്പന്‍ ഓഫറൊരുക്കി ഫ്ളിപ്പ്കാര്‍ട്ട്: 39,999 രൂപയുടെ ഹുവായ് പി9ന് 14,999 രൂപ

സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് കാലാവധി

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, പേടിഎം മാള്‍ എന്നിവര്‍ വമ്പന്‍ഓഫറൊരുക്കുന്നു. തെരഞ്ഞെടുത്ത ഫോണുകള്‍ക്കാണ് ഓഫര്‍. ഇതില്‍ ഫ്ളിപ്പ്കാര്‍ട്ടാണ് മുന്നില്‍. ബിഗ് ബില്യണ്‍ ഡേയില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപുകള്‍, ടിവികള്‍, വസ്ത്രം, ഹോം ആക്‌സസറീസ് തുടങ്ങിയവയാണ് ഫ്ളിപ്പ്കാര്‍ട്ട് വില്‍പനക്ക് വെച്ചിരിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് കാലാവധി.

മൊബൈല്‍ ഫോണില്‍ മോട്ടോറോള, എച്ച്.ടി.സി, സാംസങ് ഗ്യാലക്‌സി, റെഡ്മി, പാനാസോണിക്, ലെനോവ എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഫഌപ്പ് കാര്‍ട്ട് ഓഫറൊരുക്കുന്നത്. ഇതില്‍ 46,000 രൂപയുള്ള സാംസങ് ഗ്യാലക്‌സി എസ് സെവന്‍ 29,990 രൂപയ്ക്കാണ് നല്‍കുന്നത്. 39,999 രൂപ വിലയുള്ള ഹൂവായ് പി9ന് 14,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. റെഡ്മി 4എ(3ജിബി റാം 32 ജിബി) 6,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. പുറമെ എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News