'ആർക്കറിയാം'; മികച്ച പ്രതികരണം നേടി ആദ്യ വീഡിയോ ഗാനം

ബിജു മേനോൻ, പാർവ്വതി തിരുവോത്ത്‌, ഷറഫുദ്ധീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രമാണ് 'ആർക്കറിയാം'

Update: 2021-02-22 13:21 GMT

ബിജു മേനോൻ, പാർവ്വതി തിരുവോത്ത്‌, ഷറഫുദ്ധീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ആർക്കറിയാമിലെ ആദ്യ വീഡിയോ ഗാനം 'ചിരമഭയമീ' അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി തുടങ്ങിയവർ ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Full View

സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും, ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.

അൻവർ അലിയുടെ വരികൾക്ക് നേഹ നായരും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് ഗാനത്തിനുള്ള സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മധുവന്തി നാരായൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം തീയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്.

Tags:    

Similar News