വിവാദ നായകന്‍ ഹര്‍ഷദ് മേത്തയായി അഭിഷേക് ബച്ചന്‍; ദി ബിഗ് ബുള്‍ ടീസര്‍ പുറത്ത് 

ചിത്രം ഏപ്രില്‍ 8ന് ഒടിടി റിലീസിനൊരുങ്ങുകയാണ്.

Update: 2021-03-16 08:06 GMT

അഭിഷേക് ബച്ചന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചലച്ചിത്രം ദി ബിഗ് ബുള്ളിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 1980-1990 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റിൽ കുപ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കര്‍ ഹർഷദ് മേത്തയുടെ ജീവിതവും സാമ്പത്തിക കുറ്റകൃത്യങ്ങളും പ്രമേയമാക്കുന്ന ചിത്രം ഏപ്രില്‍ 8ന് ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്‍റെ റിലീസ് വൈകിയത്. 2020 ഒക്ടോബറില്‍ പുറത്തിറങ്ങുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ അറിയിച്ചത്.

അജയ് ദേവ്ഗണ്‍, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂകി ഗുലാതിയാണ് സംവിധാനം ചെയ്യുന്നത്. ഇലിയാന ഡിക്രൂസ്, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല എന്നിവരാണ് ദി ബിഗ് ബുള്ളിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്‍റെ ട്രെയിലര്‍ മാര്‍ച്ച് 19ന് പുറത്തുവിടും.

Tags:    

Similar News