സിന്ധുവിന്റെ ലോക ചാമ്പ്യന്‍പട്ടത്തില്‍ ദുരൂഹതയൊന്നുമില്ല; താരത്തിന്റെ വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര 

സിന്ധുവിനെ അഭിനന്ദിച്ചുള്ള ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്.

Update: 2019-08-28 05:37 GMT

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പിവി സിന്ധു. സിന്ധുവിന്റെ സ്വര്‍ണനേട്ടത്തില്‍ രാജ്യമൊന്നടങ്കം ആഹ്ലാദം പങ്കിടുന്ന വേളകൂടിയാണ്. സിന്ധുവിനെ അഭിനന്ദിച്ചുള്ള ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്.

സിന്ധുവിന്റെ വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ചാണ് മഹീന്ദ്ര താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സിന്ധുവിന്റെ നേട്ടത്തില്‍ ഒരു ദുരൂഹതയുമില്ലെന്ന് താരത്തിന്റെ വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് മഹീന്ദ്ര പറയുന്നു.വീഡിയോ കണ്ട് തളര്‍ന്നുവെന്നും ഇന്ത്യന്‍ കായിക മേഖലയിലുള്ളവരൊന്നാകെ താരത്തെ പിന്തുടരുമെന്നും മഹീന്ദ്ര കുറിക്കുന്നു.

Advertising
Advertising

Tags:    

Similar News