ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിയിൽ

വനിതാ സിംഗിൾസിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി

Update: 2024-03-08 18:58 GMT
Advertising

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിയിൽ പ്രവേശിച്ചു. സിംഗപ്പൂരിന്റെ ലോഹ് കീൻ യുവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. പുരുഷ ഡബിൾസിൽ സ്വാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി സഖ്യവും സെമിയിൽ കടന്നു.

വനിതാ സിംഗിൾസിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ 92 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്. 24-22, 17-21, 18-21 എന്നാണ് സ്‌കോർ. അമേരിക്കയുടെ ബീവെൻ യാങ്ങിനെ തോൽപിച്ചായിരുന്നു നേരത്തെ സിന്ധു സീസണിലെ ആദ്യ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News