ഏഷ്യൻ ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാന്‍ രണ്ട് മലയാളികള്‍

ഈ മാസം 11 മുതല്‍ 15 വരെയാണ് ചാമ്പ്യന്‍ഷിപ്പ്

Update: 2019-12-06 02:39 GMT
Advertising

ഏഷ്യൻ ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുകയാണ് രണ്ട് മലയാളി താരങ്ങള്‍. കൊച്ചി സ്വദേശികളായ പവിത്ര നവീനും ആൻഡ്രിയ സാറ കുര്യനും മത്സരത്തിനുള്ള ഒരുക്കത്തിലാണ്. ഡബിള്‍സിലാണ് ഇരുവരും മത്സരിക്കുന്നത്.

ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍‌ഷിപ്പിനുള്ള കഠിന പരിശീലനത്തിലാണ് പവിത്രയും ആന്‍ഡ്രിയയും. അണ്ടര്‍ 15 വിഭാഗത്തിലെ ഡബിള്‍സിലാണ് ഇരുവരും മത്സരിക്കുന്നത്. ഗുവാഹതി, മണിപ്പൂര്‍ എന്നിവടങ്ങളില്‍ നടന്ന ദേശീയ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയാണ് 52 അംഗ ഇന്ത്യന്‍ ടീമില്‍ ഇവര്‍ ഇടം നേടിയത്.

ഇടപ്പള്ളി പയസ് ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പവിത്ര. ആൻഡ്രിയ കാക്കനാട് രാജഗിരി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും. ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

വര്‍ഷങ്ങളായി കാക്കനാട് ഖേൽ ബാഡ്മിന്റന്‍ അക്കാദമിയിൽ ആന്റണി കെ ജേക്കബിന് കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. പവിത്രയും ആന്‍ഡ്രിയയും സ്വര്‍ണ്ണ മെഡല്‍ നേടി തിരിച്ചെത്തുമെന്ന പ്രതീക്ഷ പരിശീലകനും പങ്കുവെച്ചു. ഈ മാസം 11 മുതല്‍ 15 വരെയാണ് ചാമ്പ്യന്‍ഷിപ്പ്

Tags:    

Similar News