ബിഹാർ തെരഞ്ഞെടുപ്പ്:163 സീറ്റിൽ ലീഡുമായി എൻഡിഎ; 77 സീറ്റില്‍ മഹാസഖ്യത്തിന് ലീഡ്

ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പിന്നിൽ

Update: 2025-11-14 07:22 GMT

പട്‌ന: ബിഹാർ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് 163 കടന്ന് എൻഡിഎ. 77 സീറ്റില്‍ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി.  പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മുതൽ എൻഡിഎ മുന്നേറ്റം പ്രകടമായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഉപമുഖ്യമന്ത്രി  വിജയ് കുമാർ സിൻഹ ലഖിസരായ് മണ്ഡലത്തിൽ പിന്നിലാണ്. 

എക്‌സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം വേട്ടെണ്ണി കഴിഞ്ഞാലും ഉണ്ടാവും എന്ന പ്രതീക്ഷ ആദ്യമുതൽ എൻഡിഎ പങ്കുവെച്ചിരുന്നു. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയാണ് മഹസഖ്യം നേതാക്കൾ പങ്കുവെച്ചിരുന്നത്. അതേസമയം, നവംബർ 18ന് സർക്കാർ രൂപീകരിക്കാനാകും എന്ന പ്രതീക്ഷയിലാണ് തേജസ്വി യാദവ്. അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായതിൽ കോൺഗ്രസും ആർജെഡിയും വിമർശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

മുസാഫർപൂർ ഉൾപ്പടെയുള്ള പല ജില്ലകളിലെയും സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായി തേജസ്വി യാദവ് ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷവും സമാനമായ ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കൾ ബിഹാറിലും വോട്ടുചെയ്‌തെന്ന കോൺഗ്രസ് ആരോപണങ്ങൾക്കിടെയാണ് സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News