ഒറ്റ ദിവസത്തെ നഷ്ടം ഒരു ലക്ഷം കോടിയോളം; അദാനി ഗ്രൂപ്പ് ഓഹരികൾ വീണ്ടും കൂപ്പുകുത്തി

ഓഹരികളിൽ കൃത്രിമത്വമെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹിൻഡൻ ബർഗ്

Update: 2023-01-27 07:04 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഒറ്റ ദിവസം നേരിട്ടത്. ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളും നഷ്ടം നേരിടുകയാണ്.ഇന്ന് നേരിട്ടത് 20 ശതമാനത്തോളം ഇടിവാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ ഇത് വൻ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. മുംബൈ,ദേശീയ ഓഹരി സൂചികകളിലും ഇത് പ്രതിഫലിച്ചു. സെൻസെക്‌സ് 578.19 പോയിന്റും നിഫ്റ്റി 144 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

ഓഹരികളിൽ കൃത്രിമത്വമെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ്  ഹിൻഡൻ ബർഗ്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയൽ നൽകാമെന്നും ഹിഡൻബർഗ് അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഹിഡൻബർഗ് കണ്ടെത്തൽ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല. ഹിഡൻബർഗിന്റെ കണ്ടെത്തൽ ബിജെപിക്കും അദാനിഗ്രൂപ്പിനും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡൻബർഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡൻബർഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളിൽ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വർഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയിൽ പരാതി ഫയൽ ചെയ്യാമെന്നും ഹിഡൻബർഗ് തിരിച്ചടിച്ചു.

Full View




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News