ഇറാന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ എണ്ണകമ്പനി; ചര്‍ച്ച തുടങ്ങി
ഇറാന് തങ്ങളുടെ എണ്ണ 60 ദിവസത്തേക്ക് വില്‍ക്കാനുള്ള അനുമതിയാണ് യുഎസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ആഗസ്റ്റ് 21 വരെ ഇറാന് എണ്ണവില്‍ക്കാം
ന്യൂഡല്‍ഹി: അമേരിക്ക ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഇറാനില്‍ നിന്നുള്ള എണ്ണവാങ്ങാന്‍ നീക്കം തുടങ്ങി ഇന്ത്യന്‍ എണ്ണകമ്പനികള്‍. ബിപിസിഎല്ലാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ചര്‍ച്ച തുടങ്ങിയത്. അന്തിമമായി ഇറാനും യുഎസും കരാറിലെത്തിയാല്‍ ഇന്ധന ഇറക്കുമതി ഉണ്ടാവുമെന്ന് ബിപിസിഎല്‍ ഫിനാന്‍സ് ഡയറക്ടര്‍ രാമകൃഷ്ണ ഗുപ്ത പറഞ്ഞു. മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇറാന് തങ്ങളുടെ എണ്ണ 60 ദിവസത്തേക്ക് വില്‍ക്കാനുള്ള അനുമതിയാണ് യുഎസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ആഗസ്റ്റ് 21 വരെ ഇറാന് എണ്ണവില്‍ക്കാം. ഇതിന് ശേഷവും കരാര്‍ യുഎസ് നീട്ടുകയാണെങ്കില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമെന്ന് ബിപിസിഎല്‍ അറിയിച്ചു.
ആഗസ്റ്റ് വരെ എണ്ണലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. അതിന് ശേഷമായിരിക്കും ഇറാനുമായി കരാറില്‍ ഒപ്പിടുക. നിലവില്‍ റഷ്യന്‍ എണ്ണ കുറഞ്ഞനിരക്കില്‍ ലഭിക്കുന്നുണ്ട്. ഏഴ് ഡോളര്‍ വരെ കുറവിലാണ് റഷ്യന്‍ ലഭിക്കുന്നത്.
ഇതിനേക്കാള്‍ വിലക്കുറവില്‍ ഇറാന്‍ എണ്ണ ലഭിച്ചാല്‍ മാത്രമേ കാര്യമുള്ളു. പരമാവധി അഞ്ച് ഡോളര്‍ കുറവില്‍ ഇറാനില്‍ നിന്ന് എണ്ണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ എണ്ണ ലഭിച്ചാല്‍ മാത്രമേ കാര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.