സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന് പ്രധാനമായും തിരിച്ചടിയാവുന്നത്

Update: 2026-11-21 04:01 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,465 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി. പവന്‍വില രൂപയായാണ് ഇടിഞ്ഞത്. 91,720 രൂപയായാണ് വില ഇടിഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന്‍േറത് 74,640 രൂപയായുമായാണ് വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔണ്‍സിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഔണ്‍സിന് 3,524.8 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്. കനത്ത ഇടിവ് നേരിടുന്ന സ്വര്‍ണത്തിന് രണ്ടാഴ്ക്കിടെ ് 15,000 രൂപയിലധികം കുറഞ്ഞിരുന്നു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമായി മാറുമ്പോള്‍, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്കും വില്‍ക്കാനിരിക്കുന്നവര്‍ക്കും നിരാശയുടെ സമയമാണ്.

Advertising
Advertising

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന് പ്രധാനമായും തിരിച്ചടിയാവുന്നത്. ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധന ഫെഡറല്‍ റിസര്‍വ് വരുത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

എന്നാല്‍, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയര്‍ത്തല്‍ നീക്കത്തിനിടെ ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ പലിശ ഉയര്‍ത്തല്‍ നീക്കങ്ങളാണ് യുഎസ് വളര്‍ച്ചക്ക് തിരിച്ചടിയാവുന്നതെന്നാണ് ട്രംപിന്റെ വിമര്‍ശനം. പക്ഷേ പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വ് ലക്ഷ്യമായ രണ്ട് ശതമാനത്തില്‍ നില്‍ക്കാത്തത് പലിശ ഉയര്‍ത്തലിലേക്ക് യുഎസ് കേന്ദ്രബാങ്കിനെ നയിക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - ബിസിനസ് ഡെസ്ക്

contributor

Similar News