ബോണസ് മാത്രം 23.5 കോടി; ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളത്തില്‍ വന്‍ വര്‍ധന

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ കെ.കൃതിവാസന് 28 കോടിയാണ് വാര്‍ഷിക ശമ്പളം. വിപ്രോയുടെ ശ്രീനിവാസന്‍53.6 കോടി രൂപയും എച്ച്‌സിഎല്‍ ടെകിന്റെ വിജയകുമാര്‍ 94.6 കോടി രൂപയും ശമ്പളമായി വാങ്ങുന്നു

Update: 2026-05-31 13:05 GMT

ബംഗളൂരു: ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസിന്റെ സിഇഒ സലീല്‍ പരേഖിന്റെ ശമ്പളത്തില്‍ വന്‍ വര്‍ധന. രണ്ടര ശതമാന വര്‍ധനയാണ് ഇന്‍ഫോസിസ് സിഇഒയുടെ വാര്‍ഷികശമ്പളത്തിലുണ്ടായത്. 2026 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കമ്പനി സിഇഒയുടെ ശമ്പളമാണ് നിശ്ചയിച്ചത്. 82.6 കോടി രൂപയായാണ് ശമ്പളം വര്‍ധിച്ചത്.

ഇതില്‍ 7.97 കോടി സലീല്‍ പരേഖിന്റെ സ്ഥിര ശമ്പളമാണ്. 23.35 കോടി രൂപയാണ് ബോണസ്. ഇതിന് പുറമേ ഓഹരികളുടെ വരുമാനത്തില്‍ നിന്ന് 50.75 കോടി രൂപയും ലഭിക്കും. രാജ്യത്തെ ഒരു ഐടി കമ്പനിയുടെ നോണ്‍ ഫൗണ്ടര്‍ സിഇഒയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നത് സലീല്‍ പരേഖാണ്.

Advertising
Advertising

2025ല്‍ 9.44 മില്യണ്‍ ഡോളറാണ് സലീല്‍ പരേഖിന്റെ ശമ്പളം. 2024ല്‍ 7.9 മില്യണ്‍ ഡോളറായിരുന്നു പരീഖിന്റെ ശമ്പളം. അതേസമയം ഇന്‍ഫോസിസിന്റെ സിഇഒ സ്ഥാനത്ത് പരീഖ് വീണ്ടും തുടരുമോയെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. 2027 മാര്‍ച്ചില്‍ പരേഖിന്റെ കാലാവധി തീരുകയാണ്. സിഇഒ സ്ഥാനത്ത് അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കുന്നതില്‍ ഇതുവരെ ഇന്‍ഫോസിസ് തീരുമാനമെടുത്തിട്ടില്ല.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ കെ.കൃതിവാസന് 28 കോടിയാണ് വാര്‍ഷിക ശമ്പളം. വിപ്രോയുടെ ശ്രീനിവാസന്‍53.6 കോടി രൂപയും എച്ച്‌സിഎല്‍ ടെകിന്റെ വിജയകുമാര്‍ 94.6 കോടി രൂപയും ശമ്പളമായി വാങ്ങുന്നു. എച്ച്‌സിഎല്ലിന്റെ വിജയകുമാറിനാണ് ഏറ്റവും കൂടുതല്‍ ശമ്പളം.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News