ബിസ്‍ലേരിയെ ഇനി ജയന്തി ചൗഹാൻ നയിക്കും

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടി.സി.പി.എൽ) ബിസ്‍ലേരി ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

Update: 2023-03-21 10:21 GMT

Ramesh Chauhan, Jayanti Chauhan

ഡല്‍ഹി: മുന്‍നിര കുപ്പിവെള്ള കമ്പനിയായ ബിസ്‍ലേരിയെ ഇനി ജയന്തി ചൗഹാൻ നയിക്കും. ബിസ്‌ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാന്‍റെ മകളാണ് ജയന്തി ചൗഹാൻ. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടി.സി.പി.എൽ) ബിസ്‍ലേരി ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

കുപ്പിവെള്ള ബിസിനസ് മറ്റാര്‍ക്കും കൈമാറാന്‍ പദ്ധതിയില്ലെന്ന് രമേഷ് ചൗഹാന്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. സി.ഇ.ഒ ആഞ്ചലോ ജോർജിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണൽ ടീമിനൊപ്പം ജയന്തി ചൗഹാൻ കമ്പനിയെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജയന്തി ചൗഹാൻ നിലവില്‍ ബിസ്‍ലേരി കമ്പനിയുടെ വൈസ് ചെയർപേഴ്‌സണാണ്. 42കാരിയായ ജയന്തി വര്‍ഷങ്ങളായി ബിസിനസ് രംഗത്തുണ്ട്. നിലവില്‍ ബിസ്‍ലേരിയുടെ വേദിക ബ്രാന്‍റിലാണ് ജയന്തി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertising
Advertising

ബിസ്‍ലേരി വില്‍പ്പന സംബന്ധിച്ച് ടാറ്റ ഗ്രൂപ്പിന്റെ ടി.സി.പി.എല്ലുമായി നാല് മാസത്തോളം രമേഷ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ജയന്തിക്ക് കുപ്പിവെള്ള ബിസിനസ് കൈകാര്യം ചെയ്യാന്‍ താത്പര്യമില്ലാതിരുന്നതിനാലാണ് വില്‍പ്പനയ്ക്ക് നീക്കം നടന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. പക്ഷെ ടി.സി.പി.എല്ലുമായി കരാറിലെത്താന്‍ കഴിഞ്ഞില്ല.

ബിരുദം നേടിയ ശേഷം ജയന്തി ചൗഹാൻ ഫാഷന്‍ ഡിസൈനിങാണ് പഠിച്ചത്. ലോസ് ആഞ്ചല്‍സിലായിരുന്നു പഠനം. 24ആം വയസ്സിലാണ് ജയന്തി ബിസ്‍ലേരിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്. ഡല്‍ഹി ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തനം. മിനറൽ വാട്ടർ, ഹിമാലയത്തിൽ നിന്നുള്ള വേദിക നാച്വറൽ മിനറൽ വാട്ടർ, ഫിസി ഫ്രൂട്ട് ഡ്രിങ്ക്‌സ്, ഹാൻഡ് പ്യൂരിഫയർ എന്നിവയാണ് ബിസ്‍ലേരിയുടെ പ്രധാന ഉത്പന്നങ്ങള്‍. 

Summary- Days after Tata Consumer Products Ltd (TCPL) withdrew from the acquisition process, Bisleri International chairman Ramesh Chauhan said that his daughter, Jayanti Chauhan, will head the bottled water company.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News