സ്വര്‍ണം താഴേക്കില്ല... ഇന്നലെ കുറഞ്ഞതിന് ഇന്ന് കൂടി, ഒറ്റയടിക്ക് 3960 രൂപ

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്

Update: 2026-01-23 06:15 GMT

കോഴിക്കോട്: ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് 1,17,120 രൂപയായി. 14,640 രൂപയാണ് ഇന്നത്തെ ഗ്രാം വില. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം മുന്‍ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായത്. നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍, ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്നലെ സ്വര്‍ണവില കുറയാന്‍ കാരണമായി. തൊട്ടുപിന്നാലെയാണ് വീണ്ടും വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 118 ഡോളര്‍ വര്‍ധിച്ച് 4952 ഡോളറിലെത്തി.

Advertising
Advertising

കേരളത്തില്‍ ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു പവന്‍ വില. 23 ദിവസം കൊണ്ട് 18,080 രൂപയാണ് വര്‍ധിച്ചത്. ജനുവരി 16ന് 1,05,160 രൂപയായിരുന്ന വില ഒരാഴ്ച കൊണ്ട് 11,960 രൂപയാണ് വര്‍ധിച്ചത്.

ജനുവരിയിലെ സ്വര്‍ണവില ഇങ്ങനെ

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,320

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,17,120

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News