5ജി സ്‌പെക്ട്രം ലേലത്തിൽ അംബാനിയും അദാനിയും നേർക്കുനേർ; വമ്പൻ ആരെന്ന് 26 ന് അറിയാം

ജൂലൈ ഒമ്പതിനാണ് അദാനി ഗ്രൂപ്പ് 5ജി ലേലത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്.

Update: 2022-07-10 14:04 GMT
Editor : Nidhin | By : Web Desk

മുകേഷ് അംബാനിയും ഗൗതം അദാനിയും- ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ രണ്ടു പേർ. മുകേഷിന്റെ റിലയൻസ് ഗ്രൂപ്പും ഗൗതമിന്റെ അദാനി ഗ്രൂപ്പും അവരുടെ മേഖലയിൽ ഇന്ത്യയിലെ ഭീമൻമാരാണ്. എന്നാൽ ഇരുവരും നേരിട്ട് പരസ്പരം മത്സരിക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടുള്ളത് അപൂർവമാണ്. അത്തരത്തിലൊരു മത്സരത്തിന് കളമൊരുങ്ങുകയാണ് ഇപ്പോൾ.

5 ജി സ്‌പെക്ട്രം ലേലത്തിലാണ് ഇരു കമ്പനികളും പരസ്പരം മത്സരിക്കുക. ജൂലൈ ഒമ്പതിനാണ് അദാനി ഗ്രൂപ്പ് 5ജി ലേലത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. ജിയോക്ക് വേണ്ടി റിലയൻസ് നേരത്തെ തന്നെ ലേലത്തിലുണ്ട്.

Advertising
Advertising

എന്നാൽ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്ക് വരാനല്ല ടെലികോം ലേലത്തിൽ പങ്കെടുക്കുന്നത്. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു അതിവേഗ നെറ്റ്‌വർക്കിന് വേണ്ടിയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുന്നത്.

റിലയൻസിനെയും അദാനിയേയും കൂടാതെ ലേലത്തിലുള്ള പ്രമുഖ കമ്പനികൾ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ സുനിൽ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയർടെലും വോഡഫോൺ-ഐഡിയ ലിമിറ്റഡുമാണ്.

ജൂലൈ 26 നാണ് 5ജി സ്‌പെക്ട്രം ലേലം നടക്കുക.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News